Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:02 PM IST
Kerala

‘സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയം’; ശിവൻകുട്ടിക്ക് മറുപടിയുമായി ടി ടി ജിസ്‌മോൻ

ന്യൂസ് ഡെസ്ക് 25 August 2026, 9:06 pm
SHARE

മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ. സ്ഥാനമാനം ഉറപ്പിക്കുകയല്ല, നിലപാടാണ് സിപിഐയുടെ രാഷ്ട്രീയമെന്ന് ജിസ്‌മോൻ പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി പദം പോലും വിട്ടുകൊടുക്കാൻ തയ്യാറായ രാഷ്ട്രീയ പാരമ്പര്യമാണ് സിപിഐക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശിവൻകുട്ടി ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുന്നത് നല്ലതാണെന്നും ജിസ്‌മോൻ ഓർമിപ്പിച്ചു.

പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ മുഖപത്രമായ ജനയുഗത്തിൽ പിണറായി വിജയനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് സിപിഐയും സിപിഎമ്മും തമ്മിലുള്ള വാക്പോര് ശക്തമായത്. മുന്നണി മര്യാദയും ധാർമ്മികതയും ലംഘിക്കുന്നതാണ് പിണറായി വിജയന്റെ നിലപാടെന്നും ‘താൻ തീരുമാനിക്കും, എല്ലാം താനാണ്’ എന്ന സമീപനം മുന്നണി രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്നും ജനയുഗത്തിലെ ലേഖനത്തിൽ വിമർശിച്ചിരുന്നു.

ഇതിന് പിന്നാലെ സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി വി. ശിവൻകുട്ടി രംഗത്തെത്തി. മുന്നണിയെ ശക്തിപ്പെടുത്താൻ താൽപര്യമില്ലാത്ത പാർട്ടിയാണ് സിപിഐയെന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് സിപിഐ തന്നെയാണെന്നും ശിവൻകുട്ടി ആരോപിച്ചു. പ്രതിപക്ഷ ഉപനേതൃപദവിയിൽ പിണറായി വിജയൻ സ്വീകരിച്ച നിലപാട് പൂർണമായും ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →