Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:26 PM IST
Kerala

ചേന്തി അനിലിനെ കോൺഗ്രസ് പുറത്താക്കി; മുഖ്യമന്ത്രിയെ തടഞ്ഞതിൽ കടുത്ത നടപടിയുമായി ഡിസിസി

ന്യൂസ് ഡെസ്ക് 29 August 2026, 1:19 pm
SHARE

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള വാക്കുതർക്കത്തിനും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിനും പിന്നാലെ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.

കെപിസിസി പ്രസിഡന്‍റിന്‍റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ ശക്തനാണ് നടപടിയെടുത്തത്. അറസ്റ്റിന് പിന്നിൽ പാര്‍ട്ടിയിലെ ഗ്രൂപ്പ് തര്‍ക്കമെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതല്ല എന്നുമുള്ള ചേന്തി അനിലിന്‍റെ വാദങ്ങളൊന്നും പാര്‍ട്ടി നേതൃത്വം കണക്കെലെടുത്തിട്ടില്ല.

ചതയ ദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചെന്തി അനിലും പ്രവർത്തകരും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്നാണ് വിവരം. സംഭവത്തിനിടെ മുഖ്യമന്ത്രിയുമായി അനിൽ വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →