Monday, 21 September 2026
‘Honest storytelling is a powerful means of change
05:57:14 AM IST
Kerala

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കും; അഞ്ചംഗ സമിതിയെ നിയോഗിച്ച് കേരള സർവകലാശാല

ന്യൂസ് ഡെസ്ക് 18 September 2026, 8:40 am
SHARE

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കാൻ കേരള സർവകലാശാല അഞ്ചംഗ സമിതിയെ നിയോഗിച്ചു. സിൻഡിക്കറ്റ് അംഗങ്ങളായ വി. നൗഷാദ്, സിബി സി. ബാബു, എസ്. പ്രേമ, വിനോദ്കുമാർ ടി.ജി. നായർ, വൈ. അഹമ്മദ് ഫസിൽ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഡീനും അക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്ന സമിതിയായിരിക്കും തുടർപരിശോധന നടത്തുക.

‘വാഴക്കുല’ എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ശ്രീധരമേനോനാണെന്നതടക്കം പ്രബന്ധത്തിൽ നിരവധി പിശകുകളുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. പ്രബന്ധത്തിലെ ആശയങ്ങളും രചനകളും മറ്റ് പ്രസിദ്ധീകരണങ്ങളിൽനിന്ന് പകർത്തിയതായും പരാതിയിൽ ആരോപണമുണ്ട്. ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ലഭിച്ച പരാതികൾ ലോക്ഭവൻ സർവകലാശാലയ്ക്ക് കൈമാറിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് സിൻഡിക്കറ്റ് അംഗം ആർ.എസ്. ശശികുമാർ വൈസ് ചാൻസലർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചംഗ സമിതിയെ നിയോഗിക്കാൻ സർവകലാശാല തീരുമാനിച്ചത്. സമിതി പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ചിന്ത ജെറോമിന്റെ പിഎച്ച്ഡി ബിരുദം സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

s
ന്യൂസ് ഡെസ്ക്
View all posts →