Tuesday, 11 August 2026
‘Honest storytelling is a powerful means of change
06:13:25 PM IST
Kerala

കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനത്തില്‍ ചാന്‍സലറുടെ വിവാദ ഇടപെടല്‍; സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശകള്‍ തള്ളി ബോര്‍ഡ് ഓഫ് സ്റ്റഡീസുകളിലേക്ക് നേരിട്ട് നിയമനം നടത്തി

SHARE

കണ്ണൂര്‍ സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും തള്ളിക്കൊണ്ട് 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളിലേക്ക് ചാന്‍സലര്‍ നേരിട്ട് നിയമനം നടത്തി. സാധാരണഗതിയില്‍ സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിക്കുന്ന അംഗങ്ങളെയാണ് ഇത്തരം സമിതികളില്‍ നിയമിക്കാറുള്ളത്. ഈ കീഴ്വഴക്കം ലംഘിച്ച് ചാന്‍സലര്‍ ഏകപക്ഷീയമായി ഉത്തരവിറക്കുകയായിരുന്നു. സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ മാറ്റിയാണ് ചാന്‍സലര്‍ സ്വന്തം നിലയില്‍ പുതിയ അംഗങ്ങളെ നിശ്ചയിച്ചത്.

സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് സമര്‍പ്പിച്ച പട്ടികയിലെ പേരുകള്‍ മാറ്റി ചാന്‍സലര്‍ സ്വന്തം നിലയില്‍ പുതിയ അംഗങ്ങളെ നിശ്ചയിച്ചത് രാഷ്ട്രീയ താല്‍പര്യത്തിലാണെന്നാണ് ആക്ഷേപം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ആക്ഷേപം. 59 ബോര്‍ഡ് ഓഫ് സ്റ്റഡീസുകളിലേക്ക് നേരിട്ട് നിയമനം നടത്തിയ ചാന്‍സലറുടെ നടപടിക്ക് പിന്നില്‍ വലിയ രാഷ്ട്രീയ താല്പര്യങ്ങളുണ്ടെന്ന ആക്ഷേപം ശക്തമാണ്.

രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നടന്നുവരുന്ന കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇതിനെ കാണുന്നതെന്ന് സിന്‍ഡിക്കേറ്റ് അംഗം എല്‍. സുകന്യ വ്യക്തമാക്കി. സംഘപരിവാര്‍ ആശയങ്ങള്‍ പിന്തുടരുന്നവരെ സര്‍വകലാശാലകളുടെ ഭരണസമിതികളിലും അധ്യാപക തസ്തികകളിലും തിരുകിക്കയറ്റാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്ന് സുകന്യ ആരോപിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →