മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപകേസ് ; ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസ്
ശ്രീരാം സേന എന്ന തീവ്ര ഹിന്ദു നിലപാടുള്ള സംഘടനയാണ് ഖർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണം നടത്തിയത്. താൻ ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഖർഗെ ആരോപിക്കുകയും ചെയ്തിരുന്നു.
മല്ലികാർജുൻ ഖർഗെക്കെതിരായ ജാതി അധിക്ഷേപക്കേസിൽ ഉത്തരാഖണ്ഡിൽ 8 പേർക്കെതിരെ കേസെടുത്തു. അജ്ഞാതരായ 8 പേർക്കെതിരെയാണ് കേസ്. അഭിഭാഷകയുടെ പരാതിയിലാണ് കേസ്. ശുദ്ധീകരണം നടത്തിയ സംഘടനക്കും ഭാരവാഹികൾക്കുമെതിരെയാണ് പരാതി നൽകിയിരുന്നത്.
സംഭവത്തിൽ അന്വേഷണം ഊർജ്ജിതമല്ലെന്നും അടിയന്തര ഇടപെടൽ വേണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എംപിമാർ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. കേസെടുത്ത വിവരം അറിയിച്ചതോടെയാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്. എംപിമാരുടെ പരാതിയിൽ ഡൽഹിയിൽ സിറോ എഫ്ഐആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
ശ്രീരാം സേന എന്ന തീവ്ര ഹിന്ദു നിലപാടുള്ള സംഘടനയാണ് ഖർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണം നടത്തിയത്. സാംസ്ക്കാരിക, ആധ്യാത്മിക പരിപാടികൾക്കേ വേദി ഉപയോഗിക്കാറുള്ളൂവെന്നും, രാഷ്ട്രീയ പരിപാടി നടത്തിയതുകൊണ്ടാണ് ശുദ്ധീകരിച്ചതെന്നുമാണ് സംഘടനയുടെ നിലപാട്.
അതേസമയം, കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങിയതിന് ശേഷം ബിജെപി – സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചെന്നാണ് ഖർഗെയുടെ പരാതി. താൻ ദളിതനായതുകൊണ്ടാണ് വിവേചനം നേരിട്ടതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ഖർഗെ ആരോപിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന