Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:30 PM IST
Kerala

മാസപ്പടി കേസിൽ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉടൻ ഹർജി നൽകും

SHARE

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡിയ്ക്ക് പിന്നാലെ സംസ്ഥാന സർക്കാരും ഹൈക്കോടതിയിലേക്ക്. പ്രതിയുടെ ജാമ്യം റദ്ദാക്കാണമെനാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അടുത്ത ദിവസം ഹർജി നൽകും. തിരുവനന്തപുരം മ്യൂസിയം SHO, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കേസിൽ ഗുഡാലോചന സമ്പന്ധിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. സ്‌പെഷ്യൽ പ്രോസിക്യൂട്ടറും കേസിൽ വരും. കേസിലെ ഒമ്പതാം പ്രതി കടകമ്പള്ളി സ്വദേശിയും സിപിഎം പ്രവർത്തകനുമായ ഹരീഷ് കുമാറിനാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. 27 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മേയ് 27-നാണ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികൾ ഉൾപ്പെടെ 12 കേന്ദ്രങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്ത് 8 മണിക്കൂറോളം പരിശോധന നീണ്ടുനിന്നിരുന്നു. പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങളാണ് പ്രതിഷേധക്കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →