ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസ്; 15 ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു
മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസതിയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയ്ക്കിടെ നടന്ന അതിക്രമ കേസില്‍ 15 ഓളം പ്രതികളുടെ വിരലടയാളം തിരിച്ചറിഞ്ഞു. ആക്രമിച്ച വാഹനം, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവയിൽ പ്രതികളുടെ വിരൽ അടയാളം കണ്ടെത്തിയിട്ടുണ്ട്.
പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിലധികം ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ബെംഗളൂരുവിൽ 6 ഇടങ്ങളിലായും റെയ്ഡി നടന്നു. എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഇതിൻടെയ്ൻ പാർട്ടി പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ അതിക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന