ഹീലിന് 11 കോടി രൂപ എയ്ഞ്ചല്‍ ഫണ്ട്

11 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് പ്രമുഖ എഫ്എംസിജി വിതരണക്കാരായ ഹീല്‍ എന്റര്‍പ്രൈസസ് . ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകന്‍ അലക്‌സ് കെ ബാബു, പ്രമുഖ എയ്ഞ്ചല്‍ നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവര്‍ അടക്കം 13 പേരില്‍ നിന്നായാണ് എയ്ഞ്ചല്‍ ഫണ്ട് കണ്ടെത്തിയത്. 2020ലാണ് ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ സ്വന്തമാക്കിയ എറണാകുളം സ്വദേശി രാഹുല്‍ മാമ്മന്റെ നേതൃത്വത്തില്‍ ഹീല്‍ എന്റര്‍പ്രൈസസ് ആരംഭിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനകം 500 കോടി രൂപയുടെ വില്‍പ്പനയാണ് ഹീല്‍ ലക്ഷ്യമിടുന്നത്. ക്ലീനിംഗ് ഉല്‍പ്പന്ന നിര്‍മാതാക്കളായ ഒറോക്ലീനക്‌സ്, ലോറ സോപ്പ്സ് തുടങ്ങിയ കമ്പനികളെ അടുത്തിടെയാണ് ഹീവല്‍ ഏറ്റെടുത്തത്. പുതിയ മൂലധനസമാഹരണം ഏറ്റെടുക്കലുകള്‍ക്കും വിപുലീകരണത്തിനുമായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക എന്ന് കമ്പനി വ്യക്തമാക്കി.

ഫാര്‍മ രംഗത്തെ പ്രമുഖ സാന്നിധ്യമായ ഹീല്‍ ഇന്ന് പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ്. സോപ്പ്, ഷാംപൂ, ബോഡി ലോഷന്‍ എന്നിവ കൂടാതെ വിവിധങ്ങളായ ആയുര്‍വേദ ഉല്‍പന്നങ്ങളും ഹീലിന് കീഴില്‍ ലഭ്യമാണ്.

ശ്രീലങ്കയിലെ പ്രശസ്തമായ കുമാരി ഹെയര്‍ ഓയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ കേരള വിപണിയില്‍ എത്തിക്കാന്‍ ഹേമാസ് ഫാര്‍മസ്യൂട്ടിക്കല്‍സുമായി ഈയിടെ കമ്പനി ധാരണയിലെത്തി. തൈക്കാട്ട് മൂസ് നാല്‍പാമര പ്രൊഡക്ടുകളും വിപണിയിലെത്തിക്കാന്‍ ധാരണയായിട്ടുണ്ട്. ബിസിനസ് വിപുലീകരണവുമായി മുന്നോട്ട് പോകുന്ന ഹീല്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ ഏറ്റെടുക്കുന്നതിനോടൊപ്പം, ജിസിസി രാജ്യങ്ങളില്‍ വിപണിയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു