നന്മ പ്രോപ്പര്‍ട്ടീസിന്റെ വണ്‍ കൊച്ചി പദ്ധതിക്ക് വൈറ്റിലയില്‍ തുടക്കമായി കോംപാക്ട്+ പ്രീമീയം അപ്പാര്‍ട്ട്മെന്റുകള്‍

കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നൂതനമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന നന്മ പ്രോപ്പര്‍ട്ടീസ് ലിമിറ്റഡിന്റെ വണ്‍ കൊച്ചി പദ്ധതിക്ക് തുടക്കമായി. കൊച്ചിയിലെ വൈറ്റിലയില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഒന്നും രണ്ടും കിടക്ക മുറികളുടെ അപ്പാര്‍ട്ടു്‌മെന്റുകളാണ് ഉണ്ടാവുക. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോംമ്പാക്ട്+പ്രീമീയം എന്ന ശ്രേണി അവതരിപ്പിക്കുന്നുവെന്നതാണ് വണ്‍ കൊച്ചി പദ്ധതിയുടെ പ്രധാന സവിശേഷത. വ്യവസായ-ബിസിനസ്സ് മേഖലയില്‍ അതുല്യമായ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രൂപ്പ് മീരാന്‍ കമ്പനികളുടെ ഭാഗമാണ് നന്മ പ്രോപ്പര്‍ട്ടീസ്.

വണ്‍കൊച്ചി പദ്ധതിക്ക് മുമ്പ് 19 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച നന്മ പ്രോപ്പര്‍ട്ടീസ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പരിണിത പ്രജ്ഞരായ നിര്‍മാതാക്കളാണ്. വണ്‍ കൊച്ചി പദ്ധതിയില്‍ 452 ഒരു ബെഡ് റൂം അപാര്‍ട്ടുമെന്റുകളും അത്ര തന്നെ രണ്ട് ബെഡ് റൂം അപാര്‍ട്ടുമെന്റുകളുമാണ് ഉണ്ടാവുക.

കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമെന്നു കണക്കാക്കപ്പെടുന്ന വൈറ്റിലയില്‍ സ്ഥാപിതമാവുന്ന വണ്‍ കൊച്ചി അപാര്‍ട്ടുമെന്റുകള്‍ വൈറ്റില മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് ബസ് സ്റ്റേഷന്‍, വാട്ടര്‍ മെട്രോ എന്നിവയില്‍ നിന്നും വിളിപ്പാട് അകലെ മാത്രമാണ്.

‘പ്രധാനമായും ആദ്യമായി വീട് വാങ്ങുന്ന തലമുറയെയാണ് ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ബഡ്ജറ്റിന്റെ പരിധിയില്‍ ഒതുങ്ങുന്ന കോംമ്പാക്ടായ, അതേ സമയം ഏറ്റവും ഉയര്‍ ഗുണനിലവാരമുള്ള നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു പണി കഴിപ്പിച്ചതുമായ അപാര്‍ട്ടുമെന്റുകള്‍ എന്ന സവിശേഷത വണ്‍ കൊച്ചി ഉറപ്പ് വരുത്തുന്നു. നന്മ പ്രോപ്പര്‍ട്ടീസിന്റെ ചെയര്‍മാന്‍ നവാസ് മീരാന്‍ പറഞ്ഞു.

20 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് ഇതിനകം കൈമാറിയ നന്മ പ്രോപ്പര്‍ട്ടീസ് തിരുവനന്തപരും, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും പദ്ധതികള്‍ ആരംഭിക്കുന്നതാണ്.

പദ്ധതിയുടെ സ്ഥലം, കണക്ടിവിറ്റി, നിര്‍മ്മാണ വസ്തുക്കളുടെ ഗുണനിലവാരം, ഉചിതമായ വില, നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള സമയം എന്നിവ വകൊച്ചി പദ്ധതിയുടെ ഭാഗമാവുന്നവര്‍ക്ക് ലഭിക്കുന്ന അസുലഭാവസരങ്ങള്‍ ആയിരിക്കുമെന്നു നന്മ പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്ടര്‍ അഷീന്‍ പാണക്കാട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാവുന്ന പദ്ധതിയുടെ നിര്‍മ്മാണ പുരോഗതിയുടെ നാഴികക്കല്ലുകള്‍ക്കനുസൃതമായി അപാര്‍ട്ടുമെന്റുകളുടെ വിലയിലും മാറ്റം വരുതാണെന്നും അദ്ദേഹം പറഞ്ഞു.

ചുറ്റിലും പച്ചപ്പില്‍ മുങ്ങിനില്‍ക്കുന്ന സ്വകാര്യ ദ്വീപില്‍ സ്ഥാപിതമാവുന്ന വകൊച്ചി പദ്ധതിയുടെ മറ്റൊരു സവിശേഷത വിശാലമായ വാക്ക്‌വേ-യുടെ സാന്നിദ്ധ്യമാണ്.

നന്മയുടെ മേന്മകള്‍:

:ഇതുവരെ 19 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി

: കോംമ്പാക്ട്+പ്രീമീയം ശ്രേണിയില്‍ 452 വ ബെഡ്‌റൂം, അത്ര ത െരണ്ട് ബെഡ്‌റൂം അപാര്‍’്‌മെന്റുകളും

:നഗരഹൃദയമായ വൈറ്റിലയിലെ വകൊച്ചിയില്‍ നിും മെട്രോ സ്റ്റേഷന്‍, മൊബിലിറ്റി ഹബ്ബ് ബസ് സ്റ്റേഷന്‍, വാ’ര്‍ മെട്രോ എിവ വിളിപ്പാടകലെ
:
ചുറ്റിലും ഹരിതാഭ നിറഞ്ഞ സ്വന്തമായ വാക്ക്‌വേയുള്ള സ്വകാര്യ ദ്വീപിലാണ് വകൊച്ചി

Latest Stories

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ