Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:56 PM IST
Celebrity Talk

ആമിർ ഖാനും ഗൗരി സ്പ്രാറ്റും വിവാഹിതരായി; വിവാഹ ചിത്രം പുറത്ത്

SHARE

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെയാണ് താരം വിവാഹം ചെയ്തത്. മുംബൈയിലെ ബാന്ദ്രയിലുള്ള ആമിർ ഖാന്റെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ആമിറിന്റെയും ഗൗരിയുടെയും മുൻ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷികളായി.

സംവിധായകൻ അശുതോഷ് ഗോവാരിക്കർ, നടി എല്ലി അവ്റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ആമിറിന്റെ മൂന്നാം വിവാഹമാണിത്. തന്റെ അറുപതാം ജന്മദിനത്തിലായിരുന്നു ആമിർ ഖാൻ പുതിയ പ്രണയം വെളിപ്പെടുത്തിയത്.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →