വില 1 ലക്ഷം രൂപയില്‍ താഴെ; 60 കി.മീ മൈലേജുള്ള 5 കിടിലൻ സ്കൂട്ടറുകൾ !

നഗരയാത്രകൾക്ക് എന്നും അനുയോജ്യമായ ഒന്നാണ് സ്കൂട്ടറുകൾ. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകളോടെയും ഡിസൈനുകളോടെയുമാണ് ഇപ്പോഴുള്ള സ്കൂട്ടറുകൾ എത്തുന്നത്. ഇലക്ട്രിക്ക് സ്കൂട്ടറുകൾ ഇന്ന് ജനപ്രിയമാണെങ്കിലും സ്കൂട്ടറുകളുടെ ജനപ്രീതിക്ക് ഇളക്കമൊന്നും സംഭവിച്ചിട്ടില്ല. പുതിയ സ്കൂട്ടറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ പുതിയ വാഹനം വാങ്ങുമ്പോൾ വിലയും മൈലേജുമാണ് നമ്മൾ നോക്കുക. 1 ലക്ഷം രൂപയിൽ താഴെ വിലയുള്ള, മികച്ച ഇന്ധനക്ഷമതയുള്ള ചില സ്‌കൂട്ടറുകൾ ഏതൊക്കെയെന്ന് നോക്കാം.

ഹോണ്ട ആക്ടിവ 6G

പുതിയ ഒരു സ്കൂട്ടർ വാങ്ങണമെന്ന ആഗ്രഹം മനസിലുണ്ടാകുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേര് ഹോണ്ട ആക്ടീവ. പുതിയ ആക്ടിവ 6G-യിൽ നിരവധി ഫീച്ചറുകൾ ലഭ്യമാണ്. എൽഇഡി ലൈറ്റുകൾ മുതൽ ഫ്യുവൽ ഇഞ്ചക്ഷൻ, എക്‌സ്റ്റേണല്‍ ഫ്യുവൽ ലിഡ്, എഞ്ചിൻ സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടൺ എന്നിവ വരെ ഈ മോഡലിൽ മനോഹരമായി പാക്കേജു ചെയ്തിട്ടുണ്ട്.

7.7 ബിഎച്ച്പി പവറും 8.4 എൻഎം ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ള ആക്ടിവയുടെ 110 സിസി എഞ്ചിൻ CVT ഗിയർ ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. ശരാശരി ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് ആക്ടിവക്ക് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 73,086 രൂപ എക്‌സ് ഷോറൂം വിലയിലാണ് ആക്ടീവ 6G എത്തുന്നത്.

ടിവിഎസ് ജൂപ്പിറ്റർ 125

ഹോണ്ട ആക്ടിവയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ടിവിഎസ് പുറത്തിറക്കി സ്കൂട്ടറാണ് ജൂപ്പിറ്റർ. ഏറ്റവും മികച്ച ഇൻ-ക്ലാസ് അണ്ടര്‍സീറ്റ് സ്റ്റോറേജ്, ഡിജിറ്റല്‍ അനലോഗ് ക്ലസ്റ്റര്‍,എല്‍ഇഡി ഹെഡ്ലൈറ്റ്, ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ ഈ ടിവിഎസ് സ്കൂട്ടറിന്റെ ചില ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

8 ബിഎച്ച്പി പവറും 10.5 എൻഎം ടോർക്കും നൽകുന്ന 124.8 സിസി എഞ്ചിൻ വാഹനത്തിന് കരുത്ത് നൽകുന്നു. എഞ്ചിൻ CVT ഗിയർബോക്സുമായി ജോടിയാക്കിയിട്ടുണ്ട്. ലിറ്ററിന് ശരാശരി 60 കിലോമീറ്റർ മൈലേജ് ആണ് അവകാശപ്പെടുന്നത്. 82,825 രൂപ എക്സ്-ഷോറൂം വിലയിലാണ് ടിവിഎസ് ജൂപ്പിറ്ററും പരിഗണിക്കാവുന്ന ഒരു സ്കൂട്ടറാണ്.

സുസുക്കി ആക്‌സസ് 125

ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്നുള്ള ജനപ്രിയ സ്‌കൂട്ടറാണ് ആക്സസ്. താങ്ങാവുന്ന വിലയിൽ ഒരു പ്രീമയം ഉൽപ്പന്നം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഒരു വാഹനമാണ് സുസുക്കി ആക്സസ് 125. എൽഇഡി ഹെഡ്‍ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എക്‌സ്റ്റേണല്‍ ഫ്യുവൽ ലിഡ്, മൊബൈൽ ചാർജിംഗിനുള്ള യുഎസ്ബി പോർട്ട്,മികച്ച അണ്ടർ സീറ്റ് സ്റ്റോറേജ്, നീളമുള്ള ഫുട്‌ബോർഡ് എന്നിവ സുസുക്കി ആക്‌സസിന്റെ ചില പ്രധാന ഹൈലൈറ്റുകളാണ്.

8.5 ബിഎച്ച്പി പവറും 10 എൻഎം ടോർക്കും വികസിപ്പിക്കുന്ന ഇതിലെ 124 സിസി എഞ്ചിൻ CVT ഗിയർബോക്സുമായിട്ടാണ് വരുന്നത്. 64 kmpl ആണ് ആക്സസിന് മൈലേജ് എന്നാണ് പറയുന്നത്. 77,600 രൂപ മുതൽ എക്സ്ഷോറൂം വിലയിൽ ലഭ്യമാകുന്ന ആക്‌സസ് ഒരു നല്ല ഓപ്ഷനാണ്.

ഹീറോ മാസ്ട്രോ എഡ്ജ് 125

ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക്, സ്പെഷ്യൽ ഡിസ്ക്, കണക്റ്റഡ് വേരിയന്റ് എന്നിങ്ങനെ നാല് വ്യത്യസ്‌ത വേരിയന്റുകളിൽ ഹീറോ മാസ്ട്രോ എഡ്ജ് 125 ലഭ്യമാണ്. ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, എൽഇഡി പ്രൊജക്ടർ ഹെഡ്‍ലാംപ്, എൽഇഡി ടെയിൽ ലാംപ്, മൊബൈൽ ചാർജർ, ബൂട്ട് ലൈറ്റ്, ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.

9 ബിഎച്ച്പി പവറും 10.4 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 124.6 സിസി എഞ്ചിനാണ് ഇതിന്റെ ശക്തി. ലിറ്ററിന് 60 കിലോമീറ്റർ വരെ ഇന്ധനക്ഷമത പറയുന്നുണ്ട്. 86,256 രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ടോപ് എൻഡ് കണക്റ്റഡ് വേരിയന്റിന് 96,586 രൂപ എക്സ്ഷോറൂം വില നൽകേണ്ടി വരും.

യമഹ RayZR

കെർബ് ഭാരം ആണ് മറ്റ് സ്‌കൂട്ടറുകളിൽ നിന്ന് റേ ZR-നെ കൂടുതൽ ആകർഷകമാക്കുന്നത്. മുകളിൽ സൂചിപ്പിച്ച മറ്റ് നാല് സ്‌കൂട്ടറുകളേക്കാൾ 98 കിലോ ഭാരം കുറവാണ് ഇതിന് . സ്മാർട്ട് മോട്ടോർ ജനറേറ്ററോട് കൂടിയ ഹൈബ്രിഡ് എഞ്ചിൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‍ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുള്ള ഹൈബ്രിഡ് എഞ്ചിൻ RayZR-ന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

CVT ഗിയർബോക്സുമായി ജോടിയാക്കിയ 125 സിസി എഞ്ചിൻ 8.08 ബിഎച്ച്പി പവറും 10.3 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ലിറ്ററിന് 68 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്. Drum , Disc എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഈ സ്‌കൂട്ടർ ലഭ്യമാണ്. ഡ്രം വേരിയന്റിന് 84,730 രൂപയും ഡിസ്‌ക് വേരിയന്റിന് 90,830 രൂപയുമാണ് എക്‌സ് ഷോറൂം വില.

Latest Stories

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം

'യുഡിഎഫ് വേട്ടക്കാർക്കൊപ്പം, രാഹുലിനെ കെപിസിസി പ്രസിഡന്റ്‌ ന്യായീകരിക്കുന്നു'; വിമർശിച്ച് എം വി ഗോവിന്ദൻ

'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതം, രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്താം'; സണ്ണി ജോസഫ്

'തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും, ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പ്'; കെ സുരേന്ദ്രൻ

'കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്? ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു'; വിമർശിച്ച് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു, ഒൻപതുമണിവരെ പോളിംഗ് 8.82%

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം