സ്പെയിനിൽ ആളിപ്പടർന്ന് കാട്ടുതീ; 4 ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ 12 പേര് വെന്തുമരിച്ചു; 23 പേരെ കാണാനില്ല
ന്യൂസ് ഡെസ്ക്
11 July 2026, 3:00 pm
തെക്കുകിഴക്കന്‍ സ്പെയിനിലെ അല്‍മേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ 4 ബ്രിട്ടീഷ് പൗരന്മാര് ഉള്‍പ്പെടെ 12 പേര് വെന്തുമരിച്ചു. 23 ഓളം പേരെ കാണാതായിട്ടുണ്ടെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നല്കി. സ്പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ കാട്ടുതീ ദുരന്തങ്ങളില്‍ ഒന്നാണിത്.
തീപ്പിടുത്തത്തില്‍ പൂര്‍ണ്ണമായി കരിഞ്ഞുപോയ കാറില്‍ നിന്നാണ് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ വാഹനം ബ്രിട്ടനില്‍ നിന്നുള്ള വിനോദസഞ്ചാരികളുടേതാണെന്നാണ് അധികൃതര്‍ അറിയിച്ചത്.
ഔദ്യോഗികമായി നിര്‍ദ്ദേശിച്ച പാതയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഉണങ്ങിയ നദീതടത്തിലൂടെ കാര്‍ ഓടിച്ചുപോയ ഇവര്‍ക്ക് ചുറ്റും പെട്ടെന്ന് തീ പടരുകയായിരുന്നു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →