Sunday, 16 August 2026
‘Honest storytelling is a powerful means of change
05:21:59 PM IST
Sports

എക്‌സ്ട്രാ ടൈമിൽ ‘ഡബിൾ’ അടിച്ച് സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; അർജന്റീന ലോകകപ്പ് സെമിയിൽ

SHARE

ആകാംഷ നിറച്ച മണിക്കൂറുകൾക്ക് ശേഷം എക്‌സ്ട്രാ ടൈമിൽ ‘ഡബിൾ’ അടിച്ച് സ്വിറ്റ്സർലൻഡിനെ വീഴ്ത്തി അർജന്റീന ലോകകപ്പ് സെമിയിൽ. ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ലോകകപ്പ് സെമിയിൽ കടന്നത്. എക്സാ ടൈമിൽ യൂലിയൻ അൽവാരസും ലൗറ്റാരോ മാർട്ടിനസുമാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ എതിരാളികൾ.

ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡും അർജൻ്റീനും നിശ്ചിത 90 മിനിറ്റിൽ ഒപ്പത്തിനൊപ്പം എത്തിയതോടെ മത്സരം എക്‌സ്ട്രൈ ടൈമിലേക്ക് നീട്ടി. ആദ്യപകുതിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിലായിരുന്ന അർജന്റീനയ്ക്ക് രണ്ടാംപകുതിയിൽ തിരിച്ചടി നേരിട്ടു. ആദ്യ മിനിറ്റുകളിൽ സ്വിസ് പടയാണ് ആധിപത്യം പുലർത്തിയതെങ്കിലും, കളിയുടെ ഗതിക്ക് വിപരീതമായി മാക് അലിസ്റ്ററിലൂടെ അർജന്റീന ലീഡ് ചെയ്യുകയായിരുന്നു. തുടർന്ന് എൻഡോയിലൂടെ സ്വിറ്റ്സർലൻഡ് തിരിച്ചടിക്കുകയായിരുന്നു.

പത്താം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ലയണൽ മെസ്സി ബോക്‌സിലേക്ക് നൽകി. സ്വിസ് പ്രതിരോധനിരയെ മറികടന്ന് അർജൻ്റീനയുടെ മധ്യനിര താരം അലക്സിസ് മാക് അലിസ്റ്റർ പന്ത് ഉജ്ജ്വലമായൊരു ഹെഡറിലൂടെ വലയിലെത്തിച്ചു. ഈ ലോകകപ്പിൽ അർജൻ്റീന നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്. മെസ്സിയുടെ ടൂർണമെന്റ്റിലെ രണ്ടാമത്തെ അസിസ്റ്റ്.
പ്രീ-ക്വാർട്ടറിൽ ഈജിപ്‌തിനെതിരേ അണിനിരത്തിയ ടീമിനെ നിലനിർത്തിയായിരുന്നു അർജൻ്റീനയുടെ വരവ്.

s
സ്പോര്‍ട്സ് ഡെസ്ക്
View all posts →