Friday, 11 September 2026
‘Honest storytelling is a powerful means of change
07:41:43 PM IST
Celebrity Talk

ബ്രേക്കപ്പ് ആയതിന്റെ നിരാശയില്‍ നിന്നു പുറത്തുകടക്കാൻ നാട്ടില്‍ നിന്ന് പേടിച്ചോടി; കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സിംഗിള്‍ മദറായിട്ടാണെങ്കിലും കുട്ടികള്‍ വേണം: അനുപമ പരമേശ്വരന്‍

SHARE

കല്യാണത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളിലുണ്ടായ മാറ്റത്തെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിൽ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘ടീനേജില്‍ തുര്‍ക്കിയില്‍ നിന്നു രാജകുമാരന്‍ കല്യാണം കഴിക്കാന്‍ വരുമെന്നൊക്കെ സ്വപ്‌നം കണ്ടിരുന്നു. പതിനാറാം വയസില്‍ ബ്രേക്കപ്പ് ആയതോടെയാണ് അത് മാറിയത്. നിരാശയില്‍ നിന്നു പുറത്ത് കടക്കാനാണ് നാട്ടില്‍ നിന്ന് പേടിച്ചോടി സിഎംഎസിലെത്തിയത്. 23 വയസ് വരെ പിന്നെ കല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ല. 28-ാം വയസിലാണ് പിന്നെ കല്യാണം കഴിക്കണമെന്ന് തോന്നിയത്’

‘അമ്മയാകണമെന്ന് വലിയ ആഗ്രഹമാണ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സിംഗിള്‍ മദറായിട്ടാണെങ്കിലും കുട്ടികള്‍ വേണം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കല്യാണവും കുട്ടികളുമൊക്കെ പ്ലാനിലുണ്ടായിരുന്നു. ഇനി ബേസിക് ഹ്യൂമന്‍ ക്വാളിറ്റീസ് എല്ലാമുള്ള, എനിക്ക് പറ്റുന്ന ആളെ കിട്ടിയാല്‍ മാത്രം മതി കല്യാണം. നന്നായി സ്‌നേഹിക്കാനറിയാം എനിക്ക്. എപ്പോഴെങ്കിലും പറ്റുന്നൊരാളെ കണ്ടെത്തിയിട്ട് അതിനെക്കുറിച്ച് ചിന്തിക്കാം’ എന്നും അനുപമ പറയുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →