Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:54 PM IST
Kerala

‘അമ്മ’യെ പിരിച്ചുവിടണമെന്ന് പറഞ്ഞത് അറിവില്ലായ്മകൊണ്ട്, സംഘടനയെക്കുറിച്ച് പഠിച്ചിട്ട് അഭിപ്രായം പറയണം; ജി. സുധാകരന് മറുപടിയുമായി നടൻ ദേവൻ

SHARE

താരസംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന ജി. സുധാകരന്റെ ആവശ്യത്തിനെതിരെ നടൻ ദേവൻ. അറിവില്ലായ്മകൊണ്ടാണ് സുധാകരൻ അങ്ങനെ പറയുന്നതെന്നും സംഘടനയെക്കുറിച്ച് പഠിച്ചിട്ട് അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദേവൻ.

‘അമ്മ എന്ന സംഘടന പിരിച്ച് വിടണമെന്ന് പറയുന്ന ചില രാഷ്ട്രീയ നേതാക്കന്മാരേയും കണ്ടു. ജി സുധാകരനെ പോലുള്ള ആൾക്കാരെ. അദ്ദേഹം അമ്മ സംഘടന എന്താണെന്ന് പഠിക്കാത്തത് കൊണ്ടാണ്, വിവരം ഇല്ലാത്തത് കൊണ്ടാണ് അങ്ങനെ ഒക്കെ പറയുന്നത്. അമ്മ എന്ന സംഘടന എന്ന് പറയുന്നത് ഒരുപാട് ഒരുപാട് അവശകലാകാരന്മാരുടെ അത്താണിയാണ്’

എല്ലാ മാസവും ഒന്നാം തീയതി അമ്മയിൽ നിന്നും വരുന്ന മെഡിക്കൽ കിറ്റും 5000 രൂപയുടെ ചെക്കും കാത്തിരിക്കുന്ന ഒരുപാട് ആർട്ടിസ്റ്റുകൾ നമുക്കുണ്ട്. അമ്മയെ പിരിച്ച് വിടണമെന്ന് പറയുന്ന സുഹൃത്തുക്കളായ രാഷ്ട്രീയ പ്രവർത്തകരോടും നേതാക്കനമാരോടും പറയുകയാണ് നിങ്ങൾ ശരിക്കും അമ്മയെ പഠിക്കൂ. പഠിച്ചിട്ട് അഭിപ്രായങ്ങൾ പറയൂ; എന്നാണ് ദേവൻ പറഞ്ഞത്.

സാധാരണക്കാർക്ക് യാതൊരു താല്പര്യവും ഇല്ലാത്ത കാര്യങ്ങളാണ് അമ്മ സംഘടനയിൽ നടക്കുന്നതെന്നും സമൂഹത്തിൽ യാതൊരു സ്വാധീനവും സംഘടന ചുമത്തുന്നില്ലെന്നുമായിരുന്നു ജി. സുധാകരൻ പറഞ്ഞത്. മോഹൻലാലും മമ്മൂട്ടിയും ഇടപെട്ട് സംഘടന പിരിച്ചുവിടണമെന്നും സംഘടയുടെ ഒരാവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →