‘സീറോ ടോളറൻസ് നയമാണ്, ഏത് ഉന്നതനായാലും നടപടിയുണ്ടാകും’; അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയുമില്ല: മന്ത്രി എം. ലിജു
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ലെന്നും എക്‌സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ല. ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി .കോട്ടയത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു.
നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരോട് സീറോ ടോളറൻസ് നയമാണ്. ഏത് ഉന്നത ഉദ്യോഗസ്ഥനാണെങ്കിലും നടപടിയുണ്ടാകും. നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുകയുമാണ് സർക്കാരിന്റെ നയം. എക്‌സൈസിനുള്ളിലെ അഴിമതി കണ്ടെത്തിയപ്പോൾ എക്‌സൈസ് വകുപ്പും എക്‌സൈസ് വിജിലൻസും തന്നെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന