Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:47 PM IST
Kerala

പൊലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകരുണ്ട്: ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്

ന്യൂസ് ഡെസ്ക് 10 September 2026, 11:22 am
SHARE

പൊലീസിൻ്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകർ തങ്ങൾക്കിടയിലുമുണ്ടെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ ഭീഷണി പ്രസംഗം. പട്ടികജാതി ക്ഷേമ സമിതി നടത്തിയ അടൂർ പൊലീസ് ‌സ്റ്റേഷൻ മാർച്ചിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ലാ ട്രഷററുമായ എ.ആർ.അജീഷിന്റെ വിവാദ പ്രസംഗം നടത്തിയത്.

പൊലീസിന്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകർ തങ്ങൾക്കിടയിലുമുണ്ടെന്നാണ് അജീഷ് പറഞ്ഞത്. യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും പൊലീസ് ഇത്തരത്തിലുള്ള മർദന രീതികൾ നിർത്തണമെന്നും അജീഷ് പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →