‘കേരളത്തിന്റെ ചുമതല ഇനി എം നാഗരാജിന്, എം വങ്കടേശൻ സഹപ്രഭാരി’; ബിജെപി സംസ്ഥാന പ്രഭാരിമാരെ പുനഃസംഘടിപ്പിച്ചു
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയുള്ള പ്രഭാരിമാരെയും സഹപ്രഭാരിമാരെയും പുനസംഘടിപ്പിച്ച് ബിജെപി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ അംഗീകരിച്ച പുതിയ പട്ടികയിൽ കേരളത്തിന്റെ ചുമതല പ്രൊഫ. എം. നാഗരാജയ്ക്കാണ്. എം. വങ്കടേശനെ സഹപ്രഭാരിയായും നിയമിച്ചു. പുതിയ നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.
കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവദേക്കറിന് പകരമാണ് എം. നാഗരാജയെ നിയമിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ സംഘടനാ ചുമതലകളിലും ബിജെപി മാറ്റം വരുത്തിയിട്ടുണ്ട്. കർണാടകയുടെ പ്രഭാരിയായി ഹരീഷ് ദ്വിവേദിയെയും സഹപ്രഭാരിയായി കാസം വെങ്കടേശ്വര്ലുവിനെയും നിയമിച്ചു. തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല രാം മാധവിനാണ്.
ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നൽകി. ജോർജ് കുര്യന് ലക്ഷദ്വീപിന്റെ ചുമതലയും അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ പ്രഭാരി സ്ഥാനവും ലഭിച്ചു. ഗോവയുടെ സഹപ്രഭാരിയായും അനിൽ ആന്റണി തുടരും.
അതേസമയം, സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഢിന്റെയും ചുമതല നൽകി. സതീഷ് പുനിയ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവയുടെ പ്രഭാരിയാകും. സുനിൽ ബൻസലിന് തെലങ്കാനയുടെയും പശ്ചിമ ബംഗാളിന്റെയും ചുമതലയാണ്. ഉത്തർപ്രദേശിന്റെ പ്രഭാരിയായി വിനോദ് താവ്ഡെയും നിയമിതനായി. സംഘടനാ പുനഃസംഘടനയുടെ ഭാഗമായി 28 സംസ്ഥാനങ്ങൾക്കും എട്ട് കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള പ്രഭാരി, സഹപ്രഭാരി ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 2027ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കും മുതിർന്ന നേതാക്കൾക്ക് ചുമതല നൽകിയിട്ടുണ്ട്.
‘ബിജെപി വളര്‍ന്ന് എല്‍ഡിഎഫ് തളര്‍ന്നാല്‍ രാഷ്ട്രീയമായി നേട്ടമാകും എന്ന ചിന്തയിലാണ് സര്‍ക്കാർ, ഇഡിയുമായി സർക്കാർ സഹകരിക്കുന്നു’; തോമസ് ഐസക്
പനിച്ചെത്തുന്നവർക്ക് ഒരു പാരസെറ്റമോൾ പോലുമില്ല; സർക്കാർ ആശുപത്രികളിലെ കമ്മീഷൻ കൊള്ള കണ്ടിട്ടും മന്ത്രി കെ. മുരളീധരൻ മൗനത്തിൽ