പൂപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, ഒരു മാസത്തിനിടെ മേഖലയിൽ മൂന്നാമത്തെ മരണം
ന്യൂസ് ഡെസ്ക്
23 September 2026, 7:59 am
ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. ചക്കക്കൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് ജോലി സ്ഥലത്തെ ഷെഡിൽ കിടന്നുറങ്ങിയ വിജയൻ രാവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ ആർ.ആർ.ടി. സംഘം മുന്നറിയിപ്പ് നൽകിയിരുന്നു.
സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവർ സ്ഥലത്തെത്തി. മൃതദേഹം മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മേഖലയിൽ മാത്രം മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ മരിച്ചതായാണ് വിവരം. തുടർച്ചയായ വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Read More
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സർക്കാർ
രാഹുലിന്റെ ചോരയ്ക്ക് ദാഹിച്ച ഇ.ഡിക്ക് കേരളത്തിൽ റെഡ് കാർപെറ്റ്; സംഘപരിവാറിനായി ഇടതുപക്ഷത്തെ വേട്ടയാടാൻ വി.ഡി സതീശൻ
ചിറയിൻകീഴ് കയ്യാങ്കളി; രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്
ന്യൂസ് ഡെസ്ക്
View all posts →