Tuesday, 22 September 2026
‘Honest storytelling is a powerful means of change
11:52:52 AM IST
Kerala

ആന്റോ അഗസ്റ്റിന് ജാമ്യം

ന്യൂസ് ഡെസ്ക് 22 September 2026, 11:38 am
SHARE

അനധികൃതമായി മദ്യം കൈവശം വച്ച കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ആന്റോ വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു.

ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിരുന്നു.

വീട് തന്റെ പേരിൽ അല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാൻ കഴിയില്ലെന്നുമായിരുന്നു ആന്റോയുടെ വാദം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →