Tuesday, 22 September 2026
‘Honest storytelling is a powerful means of change
11:01:32 AM IST
Kerala

‘പ്രിയദർശിനി’ ജീവിതം വഴിമുട്ടിച്ചു, 700 ബസുകൾ ഓട്ടം നിർത്തി; നാളെ ​ഗതാ​ഗതമന്ത്രിയെ കാണാൻ ഒരുങ്ങി സ്വകാര്യ ബസുടമകൾ

ന്യൂസ് ഡെസ്ക് 22 September 2026, 11:00 am
SHARE

യുഡിഎഫ് സർക്കാരിൻ്റെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിയായ പ്രിയദർശിനി ജീവിതം വഴിമുട്ടിച്ചെന്ന് സ്വകാര്യ ബസുടമകൾ. തങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നാണ് സ്വകാര്യബസുടമകൾ പറയുന്നത്. 700 ബസുകൾ ഓട്ടം നിർത്തി. ഇപ്പോൾ ഓടുന്നത് 11000 ബസുകൾ മാത്രമാണ്. ഇതിൽ പകുതിയിലധികവും നടത്തുന്നത് പകുതി സർവീസ് മാത്രമാണെന്നും ഉടമകൾ പറഞ്ഞു.

ശമ്പളം നൽകാൻ‌ കഴിയാത്തതിനാൽ പല തൊഴിലാളികളും വരുന്നില്ല. തൊഴിലാളികൾ ഇല്ലാത്തതിനാലും സർവീസ് മുടങ്ങുകയാണ്. ഏറ്റവും വലിയ പ്രതിസന്ധി കൊല്ലം പത്തനംതിട്ട കോട്ടയം വയനാട് ജില്ലകളിലാണെന്നും ബസുടമകൾ പറയുന്നു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ ഗതാഗതി മന്ത്രിയെ കാണാൻ തീരുമാനിച്ചിരിക്കുകയാണ്.

നിരക്ക് വർദ്ധനവ്, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധനവ് തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ ബസ് സർവീസ് നി‍ർത്തി വച്ച് സമരം നടത്തുമെന്നും സ്വകാര്യബസുടമകളുടെ പ്രതിനിധി ​ഗോപിനാഥൻ്റെ മുന്നറിയിപ് നൽകി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →