Tuesday, 22 September 2026
‘Honest storytelling is a powerful means of change
10:51:16 AM IST
Kerala

‘മഞ്ജു വാര്യരുടെ ആത്മാഭിമാനത്തെ തെരുവിൽ വലിച്ചിഴയ്ക്കുന്നു, സനൽ കുമാറിന്റെ നീക്കത്തിനെതിരെ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം’; വി ശിവൻകുട്ടി

ന്യൂസ് ഡെസ്ക് 22 September 2026, 10:50 am
SHARE

നടി മഞ്ജു വാര്യർക്കെതിരായ പ്രചാരണങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലെ സംവിധായകൻ സനൽ കുമാർ ശശിധരന്റെ സമരത്തിലും വിമർശനവുമായി മുൻ മന്ത്രി വി ശിവൻകുട്ടി. മഞ്ജു വാര്യർക്കെതിരെ നടക്കുന്ന പ്രചാരണം വ്യക്തിഹത്യയും മാനസിക പീഡനവുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ശിവൻകുട്ടി ആരോപിച്ചു.

സ്വന്തം പ്രതിഭയും ഇച്ഛാശക്തിയും കൊണ്ട് ഉയർന്നുവന്ന മഞ്ജു വാര്യർക്കെതിരെ ഭരണസിരാകേന്ദ്രത്തിന് മുന്നിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ അപലപനീയമാണെന്ന് ശിവൻകുട്ടി പറഞ്ഞു. ഒരു വ്യക്തിയുടെ അന്തസ്സിനെയും സ്വയംനിർണ്ണയാവകാശത്തെയും പരസ്യമായി ചോദ്യം ചെയ്യുന്ന പ്രവണതകൾക്കെതിരെ പ്രതിരോധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിതവും നിലപാടുകളും സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്ത്രീയുടെ അവകാശത്തിൽ ഇടപെടാനും വ്യാജ ആരോപണങ്ങളിലൂടെ നീതിയെ വെല്ലുവിളിക്കാനും ആർക്കും അവകാശമില്ലെന്നും ശിവൻകുട്ടി പറഞ്ഞു. മഞ്ജു വാര്യരുടെ ദശാബ്ദങ്ങളായുള്ള കഠിനാധ്വാനത്തെ കെട്ടുകഥകളിലൂടെയും ഡിജിറ്റൽ ഇടങ്ങളിലൂടെയും തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഒരു കലാകാരിയുടെ ആത്മാഭിമാനത്തെ പരസ്യമായി ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹം നിലകൊള്ളണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാരും നിയമപാലകരും അടിയന്തരമായി ഇടപെടണമെന്നും കോടതി കർശനമായ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ്

Read More
s
ന്യൂസ് ഡെസ്ക്
View all posts →