കരിമണൽ ഖനനത്തിലും മദ്യനയത്തിലും ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്: കെ. സി. വേണുഗോപാൽ
ന്യൂസ് ഡെസ്ക്
22 June 2026, 5:46 pm
കരിമണൽ ഖനനത്തിലും മദ്യനയത്തിലും ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിലെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചയുണ്ടാവുമെന്നും അദ്ദേഹം
പറഞ്ഞു.
‘കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇവ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. ഇത്തരം ആശങ്കകളെല്ലാം പരിഹരിച്ച് മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകൂ. വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫ് മുന്നണിക്കും വ്യക്തമായ നിലപാടുണ്ട്. ദേശീയതലത്തിലെ തീരുമാനം എന്തായിരിക്കുമോ അതുതന്നെയാണ് കേരളത്തിലും നടക്കുക’ എന്നും അദ്ദേഹം വ്യക്തമാക്കി.
വിലകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും
ന്യൂസ് ഡെസ്ക്
View all posts →