ചേട്ടന് ബാക്ക്: ആദ്യ 10 ബോളില്‍ വെറും 8 റണ്‍സ്, പിന്നീട് 12 ബോളില്‍ 49 റണ്‍സ്; ‘മോണ്‍സ്റ്റര്‍’ അല്ലാതെന്തെന്ന് സോഷ്യല്‍ മീഡിയ
സോഷ്യല്‍ മീഡിയയെ കോരിത്തരിപ്പിച്ച സഞ്ജു സാംസണ് ഇന്നിംഗ്സ്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന്റെ മികവിലാണ് അതിവേഗത്തില്‍ 160 എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ പറന്നുകയറിയത്. 22 ബോളില്‍ 57 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെ സ്ട്രൈക്ക് റേറ്റ് 259 ആയിരുന്നു.ആദ്യം പതുക്കെ തുടങ്ങിയ ഇന്നിംഗ്സ് 10 ബോളില്‍ എട്ട് റണ്‍സ് എന്ന നിലയില്‍ നിന്നാണ് 22 ബോളില്‍ 57 എന്നതിലേക്ക് എത്തിയത്. 12 ബോളില്‍ 49 റണ്‍സാണ് താരം അടിച്ചു കൂട്ടിയത്.
ചേട്ട ബാക്ക്, മോണ്‍സ്റ്റര്‍ എന്നെല്ലാം പറഞ്ഞു സോഷ്യല്‍മീഡിയയില്‍ സഞ്ജുവിന്റെ കൂറ്റനടികള്‍ ആരോധകര്‍ ആഘോഷമാക്കുകയാണ്. സഞ്ജുവിന്റെ ഷോട്ടുകളും അതിന്റെ ടെക്നികും ഭംഗിയുമെല്ലാം ചേട്ട ബാക്ക് എന്ന് പറഞ്ഞു വൈറലാകുന്നുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20യില്‍ 10 റണ്‍സെടുത്തു പുറത്തായതിനു പിന്നാലെ സഞ്ജുവിനെതിരെ വിമര്‍ശന ശരവുമായി എത്തിയവര്‍ക്ക് ബാറ്റ് കൊണ്ടുള്ള മറുപടിയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ നല്‍കിയത്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യില്‍ 22 പന്തുകളില്‍നിന്ന് 57 റണ്‍സെടുത്താണു സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു. നാലു സിക്സുകളും ഏഴു ഫോറുകളുമാണു സഞ്ജു സാംസണ് ബൗണ്ടറി കടത്തിയത്.
ഓപ്പണറായിറങ്ങി 259.09 സ്ട്രൈക്ക് റേറ്റിലായിരുന്നു മലയാളി താരത്തിന്റെ ബാറ്റിങ്. ആദ്യ മത്സരത്തില്‍ നിറംമങ്ങിയതോടെ കൗമാര താരം വൈഭവ് സൂര്യവംശിയെ അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണറായി ഇറക്കണമെന്നും സഞ്ജുവിനെ പുറത്താക്കണമെന്നും മുതിര്‍ന്ന താരങ്ങളടക്കം അലമുറയിട്ടിരുന്നു. ഒരൊറ്റ ഇന്നിങ്സോടെ ഫോം വീണ്ടെടുത്ത് സഞ്ജു വിമര്‍ശകരുടെ വായടപ്പിച്ചു.
അസ്മത്തുല്ല ഒമര്‍സായിയുടെ മൂന്നാം ഓവറിലെ അഞ്ചാം പന്ത് ഡീപ് സ്ക്വയര്‍ ലെഗിലൂടെ ബൗണ്ടറി പായിച്ചാണ് സഞ്ജു വെടിക്കെട്ടിനു തുടക്കമിട്ടത്. അസ്മത്തുല്ല ഒമര്‍സായിയുടെ തന്നെ അഞ്ചാം ഓവറില്‍ ഒരു സിക്സും മൂന്നു ഫോറുകളും ബൗണ്ടറി കടത്തിയ താരം തൊട്ടടുത്ത ഓവറിലെ അവസാന നാലു പന്തുകളില്‍ മുഹമ്മദ് നബിയെ രണ്ടു സിക്സുകളും രണ്ടു ഫോറുകളും പറത്തി.
‘പത്ത് വർഷത്തെ പ്രണയമാണെന്ന് ഞാനും ഇപ്പോളാ അറിഞ്ഞത്’, കല്യാണങ്ങളൊക്കെ ചെറുതാക്കുന്നതാണ് നല്ലത്: കൃഷ്ണകുമാർ
’30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല’, നിയന്ത്രണം പരിഹരിക്കാനുള്ള ശ്രമത്തിലാണ്; 8 സംസ്ഥാനങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി