Wednesday, 16 September 2026
‘Honest storytelling is a powerful means of change
03:23:14 PM IST
Kerala

‘സിപിഎം വിട്ടവരെ തിരികെയെത്തിക്കും’, പരാജയങ്ങളും തിരിച്ചടികളും വിശദീകരിച്ചു; പാവപ്പെട്ടവരുടെ അഭയസ്ഥാനം ആണ് സിപിഐഎം : എംഎ ബേബി

ന്യൂസ് ഡെസ്ക് 16 September 2026, 1:15 pm
SHARE

സിപിഎം വിട്ടവരെ തിരികെയെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രവർത്തകർക്കിടയിൽ ജാ​ഗ്രതക്കുറവും പോരായ്മയും ഉണ്ടായി. പരാജയങ്ങളും തിരിച്ചടിയും ഉണ്ടായി. തങ്ങൾ അത് വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെ അഭയസ്ഥാനം ആണ് സിപിഐഎം. പോരായ്മകൾ ബാധിക്കാത്ത ഒരു ഘടകമോ സഖാക്കളോ സിപിഐഎമ്മിൽ ഇല്ലെന്നും ബേബി പറഞ്ഞു. പിബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പറയുമെന്നും എംഎ ബേബി വിശദീകരിച്ചു. റിപ്പോർട്ട് ടിവിയിലെ പരിശോധന വലിയ രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →