Wednesday, 16 September 2026
‘Honest storytelling is a powerful means of change
03:22:35 PM IST
Kerala

‘റിപ്പോർട്ടർ ചാനലിലെ റെയ്ഡ് കേരളത്തിലെ മാധ്യമസ്ഥാപനങ്ങളോടുള്ള വെല്ലുവിളി’, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല: ജോൺ ബ്രിട്ടാസ് എം. പി

ന്യൂസ് ഡെസ്ക് 16 September 2026, 12:45 pm
SHARE

റിപ്പോർട്ടർ ചാനലിലെ റെയ്ഡിനെതിരെ ജോൺ ബ്രിട്ടാസ് എം.പി. കേവലം റിപ്പോർട്ടർ ചാനലിനെതിരെ മാത്രമല്ല കേരളത്തിലെ മാധ്യമസ്ഥാപനങ്ങളോടുള്ള വെല്ലുവിളിയാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും എൽ‍ഡിഎഫ് സർക്കാർ കാലത്ത് പൊലീസ് നിഴൽ ഉണ്ടായാൽ എന്താകുമായിരുന്നു പ്രതികരണമെന്നും അദ്ദേഹം ചോദിച്ചു.

കൃത്യമായ നിർദ്ദേശത്തിൻ്റെ ഭാഗമായാണ് പരിശോധന. പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ഇത് കൂടുതൽ വ്യക്തമാകും. അമേരിക്കയിലുള്ള രമേശ് ചെന്നിത്തലയ്ക്ക് കാണാനാണോ പുലർ കാലത്ത് റെയ്ഡ് നടന്നത്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും ഫോൺ പിടിച്ചെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

റിപ്പോർട്ടർ ടിവി ഓഫീസിലും ന്യൂസ് റൂമിലും നടന്ന പോലീസ് റെയ്ഡിനെ ശക്തമായി അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. സ്വതന്ത്ര മാധ്യമങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് ജനാധിപത്യ സമൂഹത്തിന് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →