Wednesday, 16 September 2026
‘Honest storytelling is a powerful means of change
03:16:39 PM IST
National

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ: സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ച നടത്തും

ന്യൂസ് ഡെസ്ക് 16 September 2026, 9:05 am
SHARE

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി സഖ്യകക്ഷികളുമായി ചർച്ചകൾ നടത്താൻ പാർട്ടി നേതൃത്വം തീരുമാനിച്ചു. ജെഡിയു, ലോക് ജനശക്തി പാർട്ടി തുടങ്ങിയ പ്രധാന സഖ്യകക്ഷികളുമായി ചർച്ച നടത്തി അവരുടെ ആശങ്കകൾ ദൂരീകരിക്കാനാണ് ബിജെപി നേതാക്കളുടെ തീരുമാനം.

അതേസമയം മറ്റൊരു പ്രധാന സഖ്യകക്ഷിയായ ടിഡിപി തങ്ങളുടെ നിലപാട് മയപ്പെടുത്തി. ഏക സിവിൽ കോഡിനോട് പാർട്ടിക്ക് യാതൊരു എതിർപ്പുമില്ലെന്ന് ടിഡിപി ആന്ധ്രപ്രദേശ് അധ്യക്ഷൻ ശ്രീനിവാസ് റാവു വ്യക്തമാക്കി. എൻഡിഎ മുന്നണിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ടിഡിപിയുടെ പ്രതികരണം വന്നത്.

അതേസമയം, ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തന്റെ ഭിന്നാഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾ വഴിയല്ല മറിച്ച് പാർലമെന്റിലൂടെയാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പാർലമെന്റിൽ ഇക്കാര്യത്തിൽ വ്യക്തമായ സമവായം ഉണ്ടാകുന്നത് വരെ കേന്ദ്ര സർക്കാർ കാത്തിരിക്കണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →