റിപ്പോർട്ടർ ടിവിയിൽ പൊലീസ് ഗുണ്ടായിസം; മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തി ഓഫീസിൽ പരിശോധന
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധനക്കെത്തി പൊലീസ് ഗുണ്ടായിസം. റിപ്പോർട്ടർ ഓഫീസിൽ പരിശോധനക്കെത്തിയ പൊലീസ് മാധ്യമപ്രവർത്തകരുടെ ജോലി തടസപ്പെടുത്തി. പുലർച്ചെ കൊച്ചി ഓഫീസിലെത്തിയ പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെയും സാങ്കേതിക വിഭാഗം ജീവനക്കാരുടെയും പ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിൽ ന്യൂസ് ഡെസ്കിൽ പ്രവേശിക്കുകയും വ്യക്തിപരമായി ഉപയോഗിക്കുന്ന മൊബൈൽ ഫോണുകൾ ഉൾപ്പെടെ പിടിച്ചുവെക്കുകയും ചെയ്‌തു.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. മാധ്യമപ്രവർത്തകർക്ക് മാത്രമായി പ്രവേശനമുള്ള ന്യൂസ് ഡെസ്കിൽ പൊലീസ് സംഘം പരിശോധന നടത്തുന്നതിനിടെ ജോലികൾ തടസപ്പെടുത്തുകയായിരുന്നു. പരിശോധനയുടെ കാരണമോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിട്ടില്ല. പരിശോധന ഡിജിപിയുടെ അറിവോടെയല്ലെന്നാണ് റിപ്പോർട്ട്.
അതിനിടെ പരിശോധനയ്ക്ക് അനുമതി നൽകിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. സ്ഥാപനത്തിന്റെ സംപ്രേക്ഷണ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് മാധ്യമപ്രവർത്തകരുടെ ഫോണുകൾ ഉൾപ്പെടെ പിടിച്ചുവെച്ചിരിക്കുന്നത്. ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
’30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല’, നിയന്ത്രണം പരിഹരിക്കാനുള്ള ശ്രമത്തിലാണ്; 8 സംസ്ഥാനങ്ങളുമായി ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി
അടൂരിൽ അർദ്ധരാത്രി സാമൂഹിക വിരുദ്ധർ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി; പരാതി നൽകി കെഎസ്ഇബി