‘പിണറായി സർക്കാറിന്റെ പതനം രാജ്യത്ത് അധികാരത്തിൽ വരുന്ന എല്ലാ സർക്കാരുകൾക്കും പാഠമാണ്, പതനത്തിൽ മദ്യനയം വലിയ പങ്കുവഹിച്ചു’; വി എം സുധീരൻ
പിണറായി സർക്കാറിന്റെ പതനം രാജ്യത്ത് അധികാരത്തിലെത്തുന്ന എല്ലാ സർക്കാരുകൾക്കും ഒരു പാഠമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചർച്ച ചെയ്യേണ്ട സമയമാണിതെന്നും തെറ്റുകൾ തിരുത്താൻ വിമുഖത കാണിക്കുന്ന നേതൃത്വത്തെ അണികൾ തിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷം അധികാരത്തിലിരുന്ന ഒരു സർക്കാർ എങ്ങനെയാണ് ജനങ്ങളെ ശത്രുപാളയത്തിലേക്ക് തള്ളിവിട്ടതെന്ന് പരിശോധിക്കണം. മുൻ സർക്കാറിന്റെ പതനത്തിൽ മദ്യനയം വലിയ പങ്കുവഹിച്ചെന്നും മദ്യവ്യാപനവും മദ്യ ഉപയോഗവും കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത സർക്കാർ പിന്നീട് അതിന് വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചതെന്നും സുധീരൻ ആരോപിച്ചു.
29 ബാറുകൾ മാത്രമുണ്ടായിരുന്ന കേരളത്തിൽ പിന്നീട് കൂടുതൽ ബാറുകൾക്കും മദ്യഷോപ്പുകൾക്കും അനുമതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് നിയമപരമായ ബാധ്യതയാക്കണമെന്നും വാഗ്ദാനങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്നും 6.15നും രാത്രി 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും: കെഎസ്ഇബി
കരുവാറ്റ കൊലപാതകം: മാതാപിതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി; പ്രതികളുടെ തെളിവെടുപ്പുമായി പൊലീസിന് മുന്നോട്ട് പോകാം