Monday, 14 September 2026
‘Honest storytelling is a powerful means of change
05:31:29 PM IST
Kerala

പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ പീഡിപ്പിച്ചു; മുൻ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 14 September 2026, 3:25 pm
SHARE

തിരുവനന്തപുരത്ത് പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 11 വയസ്സുകാരിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ അധ്യാപകൻ പിടിയിൽ. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തു മേലേവീട്ടിൽ എ.ആർ. സെയ്‌ദ് മുഹമ്മദ് (58) ആണ് പൊഴിയൂർ പൊലീസിന്റെ പിടിയിലായത്. 2023ൽ നടന്ന സംഭവത്തിൽ മൂന്ന് വർഷത്തിന് ശേഷം ആണ് അറസ്റ്റ്.

2022-23 കാലയളവിൽ മദ്രസയിൽ അധ്യാപകനായിരിക്കെ ഇവിടെ പഠിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനമെന്ന് പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →