‘മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയൻ മാത്രമേ ഉള്ളൂ, സ്ഥാനമാനങ്ങളിലേക്ക് എത്തിപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്’; ടികെ ഗോവിന്ദൻ
സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലെ പൊതുചർച്ചയെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് ടികെ ഗോവിന്ദൻ. പാർലമെന്ററി വ്യാമോഹം സിപിഐഎം ഇപ്പോൾ മാത്രം ചർച്ച ചെയ്യുന്ന വിഷയമല്ലെന്നും പാർട്ടിയെ അടിമുടി ബാധിച്ച രോഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസ് ജീവിച്ചിരുന്ന കാലത്ത് തന്നെ പാർലമെന്ററി വ്യാമോഹത്തിനെതിരെ ശക്തമായ താക്കീത് നൽകിയിരുന്നു. പാവപ്പെട്ട പാർട്ടി അംഗങ്ങളെയല്ല, പാർട്ടി നേതൃത്വത്തെയാണ് ഈ വ്യാമോഹം ബാധിച്ചിരിക്കുന്നതെന്നും ഇതിനെതിരെ പാർട്ടിക്കുള്ളിൽ നിരവധി ചർച്ചകൾ നടന്നിട്ടും ഫലമുണ്ടായില്ലെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി.
എല്ലാവർക്കും സ്ഥാനമാനങ്ങളിലേക്ക് എത്തിപ്പെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന തനിക്ക് പലതവണ പാർലമെന്ററി സ്ഥാനത്തേക്ക് മത്സരിക്കാൻ അവസരം ലഭിച്ചിട്ടും അതിനായി മോഹമുണ്ടായിട്ടില്ല. അഞ്ചും എട്ടും തവണ മത്സരിച്ചവരുണ്ട്. അതിനെതിരെ പ്രതികരിച്ചതാണ് വ്യാമോഹമെങ്കിൽ അങ്ങനെയാകട്ടെയെന്നും നാലാമതും മത്സരിക്കുന്നതിനെ എതിർത്തതാണോ പാർലമെന്ററി വ്യാമോഹമെന്നും അദ്ദേഹം ചോദിച്ചു.
മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയന് മാത്രമാണ് കഴിയുകയെന്നാണ് തന്റെ നിലപാടെന്നും പിണറായിക്ക് പകരം മറ്റൊരു നേതൃത്വം നിലവിലുണ്ടെന്ന് കരുതുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. അതേസമയം, നിലവിലെ സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടിയിൽ നിരവധി പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തോട് അണികൾക്ക് കടുത്ത അതൃപ്തിയുണ്ടെന്നും അത് നേതൃത്വം തിരിച്ചറിയണമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിലെ അസംതൃപ്തരായവരെ കണ്ടെത്തി പരിഹാരം കാണാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ഈ അസംതൃപ്തിക്ക് കാരണം നേതൃത്വം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിൽ, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സനൽകുമാർ ശശിധരൻ
പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ ഏഴ് ചാക്ക് ഹാൻസ് മോഷണം പോയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ