‘വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കൈവശമില്ല’; ഏക പോംവഴി സ്വയം നിയന്ത്രണം : കെഎസ്ഇബി എംഡി
സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി ഒറ്റയടിക്ക് പരിഹരിക്കാന്‍ മാന്ത്രികവടിയൊന്നും കൈവശമില്ലെന്ന് കെഎസ്ഇബി ചെയര്‍മാനും എംഡിയുമായ എംജി രാജമാണിക്കം. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിലെ സാഹചര്യത്തില്‍ പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക പോംവഴി ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം പാലിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും താപനിലയിലുണ്ടായ അസാധാരണ വര്‍ധനയുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാന്‍ കാരണം.
വൈദ്യുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരണമെന്നും രാത്രി 7 മണിക്കും അര്ധരാത്രിക്കുമിടയിലുള്ള പീക്ക് ഹവര്‍ സമയങ്ങളില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഈ സമയങ്ങളില്‍ അത്യാവശ്യമല്ലാത്ത ഉപകരണങ്ങളുടെയും ഏസിയുടെയും ഉപയോഗം ഒഴിവാക്കാനും ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യുന്നത് പോലുള്ള കാര്യങ്ങള്‍ മറ്റ് സമയങ്ങളിലേക്ക് മാറ്റിവെക്കാനും ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
‘കഴിഞ്ഞ 34 വർഷത്തെ സൗഹൃദം, അദ്ദേഹം മുഖ്യമന്ത്രിയായതിൽ എനിക്ക് അതിരറ്റ സന്തോഷം’ : അജിത് കുമാർ
ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം; തുടർന്ന് സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്