പിണറായി വിജയനെതിരായ ഇ ഡി അന്വേഷണം; തുടർനടപടികൾ വൈകും, നിയമോപദേശം തേടി സര്‍ക്കാര്‍
സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇഡി നൽകിയ കത്തിലെ തുടർനടപടികൾ വൈകും. സെപ്റ്റംബർ 16ന് ശേഷമായിരിക്കും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. വിദേശത്തുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരിച്ചെത്തിയ ശേഷമാകും തുടർനടപടികളിലേക്ക് കടക്കുക.
ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. പെട്ടെന്ന് തീരുമാനമെടുത്താൽ അത് രാഷ്ട്രീയ തിരിച്ചടിക്ക് വഴിവെക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്. ഇഡി നടപടി രാഷ്ട്രീയ നീക്കമാണെന്ന സിപിഐഎം പ്രചാരണം ശക്തമാകുന്നതിനിടെയാണ് സർക്കാർ ജാഗ്രതയോടെ നീങ്ങുന്നത്.
അതേസമയം, പിണറായി വിജയനെതിരായ ഇഡി നീക്കം സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ പറഞ്ഞു. ഇഡി സത്യസന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനമല്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം നേതൃത്വത്തിൽ അഴിമതിക്ക് വിധേയനായ ആരും ഉണ്ടാകില്ലെന്നും അത്തരം വീഴ്ചകൾ കണ്ടെത്താനുള്ള ശേഷി പാർട്ടിക്കുണ്ടെന്നും വിജയരാഘവൻ വ്യക്തമാക്കി.
പാർട്ടിയിൽ തിരുത്തലുകൾ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി എ മുഹമ്മദ് റിയാസും പ്രതികരിച്ചു. സംഘടനയ്ക്കുള്ളിലെ വീഴ്ചകൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം; തുടർന്ന് സംഘർഷം; 21 വിദ്യാർഥികൾക്കെതിരെ കേസ്
‘ഒരിക്കല്‍ പറഞ്ഞ കാര്യം തിരുത്തിപ്പറയേണ്ടി വന്നിട്ടില്ല’, ആർക്കും വേണ്ടി തിരുത്തിപ്പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങൾ; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം