‘കോമഡി വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്, നല്ല സ്‌ക്രിപ്റ്റുകൾ ലഭിക്കുന്നില്ല’; പാർവതി തിരുവോത്ത്
തനിക്ക് കോമഡി വേഷങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. നല്ല സ്‌ക്രിപ്റ്റുകൾ ലഭിക്കുന്നില്ലെന്ന് പാർവതി പറഞ്ഞു. കോമഡി സിനിമകൾ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നവരോട് എനിക്ക് കോമഡി സ്ക്രിപ്റ്റ് തരാത്തത് എന്താ എന്ന് തിരിച്ച് ചോദിക്കുകയാണ്. എനിക്ക് അത്തരം റോളുകൾ ചെയ്യണമെന്നുണ്ട് എന്ന് പാർവതി പറഞ്ഞു.
റിയലിസ്റ്റിക്കായിട്ടുള്ള റോളുകളിൽ സട്ടിലായി വരുന്ന കോമഡികളുണ്ട്. ഔട്ട് ആൻഡ് ഔട്ട് കോമഡി അവിടെയുമില്ല. ഇനി ചെയ്യാൻ പോകുന്ന സിനിമയിൽ ചെറുതായിട്ട് കോമഡിയൊക്കെയുണ്ട്. കൂടുതലൊന്നും ആ പടത്തിനെപ്പറ്റി പറയാനായിട്ടില്ല പാർവതി കൂട്ടിച്ചേർത്തു. അടുത്തതായി ചെയ്യാനിരിക്കുന്ന സിനിമയിലും ചെറിയ രീതിയിലുള്ള കോമഡി രംഗങ്ങളുണ്ട്. കൂടുതൽ കോമഡി കഥാപാത്രങ്ങൾ ലഭിച്ചാൽ അവ ചെയ്യാൻ താൽപര്യമുണ്ടെന്നും നടി വ്യക്തമാക്കി.
ആദ്യമായി കാക്കിയണിഞ്ഞതിനെക്കുറിച്ചും താരം സംസാരിച്ചു. മുമ്പ് തെലുങ്കിൽ പൊലീസ് റോൾ ചെയ്‌തിട്ടുണ്ടെങ്കിലും മഫ്തിയിലായിരുന്നു ആ കഥാപാത്രമെന്നും അതിനാൽ യൂണിഫോം ധരിക്കേണ്ടി വന്നിട്ടില്ലെന്നും പാർവതി പറഞ്ഞു. എന്നാൽ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരിൽ കാക്കി ധരിക്കേണ്ടി വന്നെന്നും അത് പുതിയൊരു അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
വടകര എംഡിഎംഎ കേസ്: രണ്ട് അധ്യാപികമാർക്കും യുവാവിനും ജാമ്യമില്ല; പ്രതികൾ ജയിലിൽ തന്നെ തുടരും
വീണ മൊഴി നല്‍കിയെന്നത് പച്ചക്കള്ളം, ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് വലതുപക്ഷം കരുതേണ്ട; ഇഡിയുടെ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും : പിണറായി വിജയൻ