Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:12 PM IST

ഇതര മതചിഹ്നങ്ങള്‍ ധരിച്ചു ക്ഷേത്രത്തില്‍ കടക്കരുത്, പിഴ ഈടാക്കും: ഗുരുവായൂര്‍ ദേവസ്വം

ന്യൂസ് ഡെസ്ക് 10 September 2026, 3:20 pm
SHARE

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇതര മത ചിഹ്നങ്ങള്‍ ധരിച്ചു ക്ഷേത്രത്തില്‍ കടക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്. ക്ഷേത്രത്തില്‍ ആചാരലംഘനം നടത്തിയ 2 ഓതിക്കന്‍മാരെ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ പുണ്യാഹം നടത്തിയ ചെലവിലേക്ക് പിഴ ഈടാക്കുന്നതിന് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ശക്തമാക്കാന്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി എടുക്കും. റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →