Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:18 PM IST
Cricket

​ഗംഭീറിന്റെ പെറ്റ് ഹർഷീത് റാണ അഫ്​ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്ന് പുറത്ത്; ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിലും റാണയില്ല

SHARE

അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സര പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിൽനിന്ന് കോച്ച് ​ഗൗതം ​ഗംഭീറിന്റെ പെറ്റ് എന്നറിയപ്പെടുന്ന പേസർ ഹർഷിത് റാണ പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര മാത്രമല്ല ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടി20 ടീമുകളിൽ നിന്നും ഹർഷിത് റാണ പുറത്തായി. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഫോർ എക്സലൻസിൽ പരിശീലനത്തിനിടെ ഹർഷിതിന് വീണ്ടും പരുക്കേറ്റതാണ് ടീമിൽ നിന്നുള്ള പുറത്താകലിന് കാരണം. പകരം വിദർഭ പേസർ യഷ് ഠാക്കൂറിനെ ടീമിലുൾപ്പെടുത്തി.

റാണയ്ക്ക് പകരം യാഷ് താക്കൂർ ഏഷ്യാകപ്പിലും ഇടംനേടിയിട്ടുണ്ട്. ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (CoE) നടന്ന പരിക്ക് ഭേദമാക്കിയുള്ള പുനരധിവാസ പ്രക്രിയയിൽ ഫാസ്റ്റ് ബൗളർ മികച്ച പുരോഗതി കൈവരിച്ചുവരികയായിരുന്നു. എന്നാൽ, സെപ്റ്റംബർ 7-ന് നടന്ന മപരിശീലനത്തിനിടെ ബൗൾ ചെയ്യുന്നതിനിടെ ‘റെക്ടസ് ഫെമോറിസ്’ പേശിക്ക് പരിക്കേൽക്കുകയും, തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുകയായിരുന്നു.

ഹർഷീത് റാണയുടെ പുതിയ പരുക്ക് എത്രത്തോളം ​ഗുരുതരമാണെന്ന് വ്യക്തമല്ലെങ്കിലും താരത്തെ പരമ്പരയിൽനിന്ന് സെലക്ഷൻ കമ്മിറ്റി ഒഴിവാക്കുകയായിരുന്നു. ജൂലൈയിൽ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിലാണ് ഹർഷിത് റാണ അവസാനമായി കളിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഹർഷിതിനു പകരം യഷ് ഠാക്കൂർ കളിക്കും.

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ 27 വയസുകാരനായ വിദർഭ താരം യഷ് ഠാക്കൂർ അരങ്ങേറ്റം കുറിച്ചിരുന്നു. രണ്ട് മാച്ചിൽ നാല് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിരുന്നു.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →