ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; നാളെ മുതൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും
ന്യൂസ് ഡെസ്ക്
10 September 2026, 2:51 pm
ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളത്തെ പണിമുടക്കുമായി ബാങ്ക് ജീവനക്കാര്‍ മുന്നോട്ട്. ശനിയും ഞായറും കൂടി അവധിയായതിനാല്‍ 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച വിനായക ചതുര്‍ഥിയുടെ അവധി കുടിയുള്ളതിനാല്‍ 4 ദിവസം വരെ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടാം.
സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ പണിമുടക്ക് മാറ്റിവെക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും യൂണിയനുകൾ നിരസിച്ചു. സെപ്റ്റംബർ അവസാനം 28,29,30 തീയതികളിൽ മൂന്നു ദിവസത്തെ സമരവും ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരവും യൂണിയനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →