‘പേടിച്ച് നിൽക്കാനല്ല പാർട്ടി എന്നെ പഠിപ്പിച്ചത്’; കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല: മുഹമ്മദ് റിയാസ്
Meghna Dasan
10 September 2026, 2:25 pm
സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിഷയത്തിൽ ആരോപണങ്ങളുമായി പി.എ. മുഹമ്മദ് റിയാസ് എംഎൽഎ. എന്റെ പേര് പറഞ്ഞില്ലെങ്കിൽ മകളെ പ്രതിയാക്കുമെന്ന് പറഞ്ഞ് സുഹൃത്തിനെ ഇഡി ഭീഷണിപ്പെടുത്തി. ഇത്തരം ഭീഷണികളെ പേടിച്ച് നിൽക്കാനല്ല പാർട്ടി തന്നെ പഠിപ്പിച്ചതെന്നും കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഹമ്മദ് റിയാസിനെതിരെ തെളിവുകൾ എന്ന രീതിയിൽ ഇന്നത്തെ പത്രങ്ങളിലും മാധ്യമങ്ങളിലും വാർത്തകൾ വന്നു. അത് ചോർത്തിക്കിട്ടിയ വാർത്തയാണ്. അത് കൊടുക്കണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. ഇഡി എന്ന് പറഞ്ഞാൽ എല്ലാവർക്കും പേടിയാണ്. എന്നാൽ, കമ്യൂണിസ്റ്റുകാർക്ക് ഇഡിയെ പേടിയില്ല. സത്യം ജയിക്കും. ആ ആത്മവിശ്വാസം ഞങ്ങൾക്കുണ്ടെന്നും റിയാസ് വ്യക്തമാക്കി.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
Meghna Dasan
View all posts →