പൊലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകരുണ്ട്: ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്
ന്യൂസ് ഡെസ്ക്
10 September 2026, 11:22 am
പൊലീസിൻ്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകർ തങ്ങൾക്കിടയിലുമുണ്ടെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ ഭീഷണി പ്രസംഗം. പട്ടികജാതി ക്ഷേമ സമിതി നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ മാർച്ചിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ലാ ട്രഷററുമായ എ.ആർ.അജീഷിന്റെ വിവാദ പ്രസംഗം നടത്തിയത്.
പൊലീസിന്റെയും അവരുടെ മക്കളുടെയും ജനനേന്ദ്രിയം തകർക്കാൻ പ്രാപ്തിയുള്ള പ്രവർത്തകർ തങ്ങൾക്കിടയിലുമുണ്ടെന്നാണ് അജീഷ് പറഞ്ഞത്. യുവാവിന്റെ ജനനേന്ദ്രിയം തകർത്ത പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും പൊലീസ് ഇത്തരത്തിലുള്ള മർദന രീതികൾ നിർത്തണമെന്നും അജീഷ് പറഞ്ഞു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →