മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം, എഎസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ചു; യുവതി അറസ്റ്റിൽ
ന്യൂസ് ഡെസ്ക്
10 September 2026, 11:05 am
തൃശൂരിൽ മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പരാക്രമം കാണിച്ച യുവതി അറസ്റ്റിൽ. തൃശൂർ ചാഴൂർ സ്വദേശി റഹ്മത്ത് (21)ആണ് തൃശൂർ നഗരത്തിൽ പരാക്രമം കാണിച്ചതിന്റെ പേരിൽ അറസ്റ്റിലായത്. യുവതിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ അർധരാത്രിയിലാണ് മദ്യലഹരിയിലായിരുന്ന റഹ്മത്ത് നടുറോഡിൽ വാഹനങ്ങൾ തടഞ്ഞത്. തുടർന്ന് പണം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്. എഎസ്ഐ കലയെ യുവതി കടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
പ്ലസ്ടു വരെ പഠിച്ചിട്ടുള്ള റഹ്മത്ത് ആൺ സുഹൃത്തിനൊപ്പമാണ് വന്നത്. എന്നാൽ യുവതിയെ പെരുവഴിയിലാക്കി ആൺസുഹൃത്ത് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →