Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:17 PM IST
#Trending

ചില്ലറ കളിയല്ല സൗഹൃദ മല്‍സരം; വിനീഷ്യസ് ജൂനിയറും റഫീന്യയുമടക്കം ബ്രസീല്‍ സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യയിലെത്തും

SHARE

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്ബോളിനുള്ള ബ്രസീല്‍ സംഘത്തില്‍ പ്രധാന താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കല്‍. കാര്‍ലോ ആഞ്ചലോട്ടി കോച്ചായ ബ്രസിലില്‍ സൗഹൃദ മത്സരങ്ങള്‍ക്കുള്ള 26 അംഗ ടീമിനെയാണ് ബ്രസീല്‍ പ്രഖ്യാപിച്ചത്. വിനീഷ്യസ് ജൂനിയറും റഫീന്യ, മാര്‍കിന്യോ, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ, ഗബ്രിയേല്‍ മഗലാസ് എന്നിവരെല്ലാം ഇന്ത്യയിലെത്തും. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലാണ് മത്സരം.

റയല്‍ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ സാന്നിധ്യം കേരളത്തിലെ ബ്രസീല്‍ ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. ബാര്‍സിലോന ഫോര്‍വേഡ് റാഫിന്യ ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളും ടീമിലിടം നേടിയതോടെ ഇന്ത്യയിലേക്കുള്ള ബ്രസീല്‍ ടീമിന്റെ വരവ് കൊഴുക്കുമെന്ന് ഉറപ്പായി. എന്‍ഡ്രിക്, ആന്ദ്രേ സാന്റോസ്, മാര്‍ക്വിഞ്ഞോസ്, ഗബ്രിയേല്‍, ബ്രൂണോ ഗ്വിമാറസ്, എസ്റ്റെവാവോ എന്നിവരാണ് ടീമിലെ മറ്റ് പ്രമുഖര്‍.

ഇന്ത്യ, ഓസ്‌ട്രേലിയ ഫുട്‌ബോള്‍ ടീമുകള്‍ക്കെതിരായ സൗഹൃദമല്‍സരത്തില്‍ സൂപ്പര്‍ താരങ്ങളടക്കം അണിനിരക്കുന്ന 26 അംഗ ടീമിനെയാണ് ബ്രസീല്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 25, 29 തീയതികളില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ബ്രസീല്‍, ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യയെ നേരിടും. സൗഹൃദ മത്സരത്തിനുള്ള ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനും സ്റ്റേഡിയവും അടിസ്ഥാന സൗകര്യങ്ങളും പരിശോധിക്കുന്നതിനുമായി ബ്രസീലിയന്‍ പ്രതിനിധി സംഘം സോള്‍ട്ട് ലേക്ക് സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ കളിസ്ഥലം നിരപ്പല്ലാത്തതിനെക്കുറിച്ച് ഇവര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുമുണ്ട്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →