വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലം, തുക കൈമാറിയത് അക്കൗണ്ട് വഴി, കൃത്യമായി നികുതിയും അടച്ചിട്ടുണ്ട്: പിണറായി വിജയൻ
ന്യൂസ് ഡെസ്ക്
9 September 2026, 5:45 pm
വീണയ്ക്ക് ലഭിച്ചത് സേവനത്തിനുള്ള പ്രതിഫലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുക കൈമാറിയത് അക്കൗണ്ട് വഴിയാണെന്നും നികുതിയും കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാന്നാറിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനം പൂർത്തിയാക്കിയ ശേഷം ലോകത്തിലെ തന്നെ പ്രശസ്തമായ ഐടി കമ്പനികളിലൊന്നിലാണ് വീണ ആദ്യം ജോലിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വിവാഹശേഷമാണ് ജോലി അവസാനിപ്പിച്ചത്. അതിനുശേഷം വിദേശരാജ്യങ്ങളിലടക്കം പോയി ജോലി ചെയ്തിരുന്നതായും അവിടെത്തന്നെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പള നിലവാരത്തിലേക്ക് വീണ എത്തുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →