Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:14 PM IST
Kerala

‘പിണറായിക്കെതിരെ കേസെടുക്കാൻ സർക്കാരിന് കഴിയില്ലെങ്കിൽ ബിജെപി വേറെ പണി നോക്കും, പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുന്നത് കേരളത്തിന്‌ അപമാനം’; ഷോൺ ജോർജ്

ന്യൂസ് ഡെസ്ക് 9 September 2026, 4:21 pm
SHARE

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. പിണറായിക്കെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെങ്കിൽ ബിജെപി ‘വേറെ പണി നോക്കുമെന്ന്’ ഷോൺ ജോർജ് പറഞ്ഞു. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനമാണെന്നും പിണറായി ഉളുപ്പുണ്ടെങ്കിൽ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇഡി കേസുകളിൽ പ്രതിയായ സിപിഐഎം നേതാക്കളുടെ ‘കൺസോർഷ്യം’ ഉണ്ടാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ഷോൺ ജോർജ് പരിഹസിച്ചു. സമാന കേസുകളിൽ പ്രതികളായ കമ്മ്യൂണിസ്റ്റുകാരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും അതിന്റെ അഡ്മിനാകാനുമാണ് പിണറായി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിണറായിക്കെതിരായ കേസിൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അത് സ്വാഗതാർഹമാണെന്നും ഷോൺ ജോർജ് പറഞ്ഞു.

അതേസമയം, പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയ ഭാവി സർക്കാരിന്റെ കൈകളിലാണെന്നും ഷോൺ ജോർജ് ആരോപിച്ചു. സർക്കാർ സഹായം ലഭിച്ചാൽ സർക്കാരിനെതിരായ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് നിശബ്ദനാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് സംശയത്തിന് ഇടയാക്കുന്നതായും ഷോൺ ജോർജ് പറഞ്ഞു. മാത്യു കുഴൽനാടൻ മാത്രമാണ് കോൺഗ്രസിൽ വിഷയത്തിൽ വൈകാരികമായി പ്രതികരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിണറായി വിജയനെതിരായ കേസിൽ നിയമനടപടിയുണ്ടാകേണ്ടത് നേരത്തെയായിരുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു. മാത്യു കുഴൽനാടൻ അന്ന് സ്വീകരിച്ച നിയമനടപടിയുടെ വഴിയും ശരിയായിരുന്നില്ലെന്നും അന്ന് വിജിലൻസ് കേസല്ല വേണ്ടിയിരുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരായ ആരോപണങ്ങളിൽ കോൺഗ്രസിന്റെയും സർക്കാരിന്റെയും നിലപാടുകളെ ചോദ്യം ചെയ്തായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →