ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ മാലയിട്ട് സ്വീകരണം; തങ്ങളുടെ അറിവോടെയല്ലെന്ന് ക്ഷേത്ര ക്ഷേത്രഭാരവാഹികൾ
ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം. ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റിക്ക് സ്വീകരണമൊരുക്കിയത്. കഴിഞ്ഞ 13 വർഷമായി പോറ്റി താമസിക്കുന്ന ഫ്ലാറ്റിന് സമീപമാണ് ക്ഷേത്രം. ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചതിന് പിന്നാലെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി 20 ദിവസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
എന്നാൽ സ്വീകരണം തങ്ങളുടെ അറിവോടെയല്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ പ്രതികരണം. ക്ഷേത്രത്തിലെത്തിയ ഉണ്ണികൃഷ്ണൻ പോറ്റി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന.
2019 ജൂൺ, ഓഗസ്റ്റ് മാസങ്ങളിലായി 21 സ്വർണപ്പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിൽ 474.99 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തതായാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. സ്വർണം വേർതിരിച്ചെടുത്തതിന് പിന്നാലെ സ്മാർട്ട് ക്രിയേഷൻസ് 109 ഗ്രാം സ്വർണം കൂലിയായി കൈപ്പറ്റിയതായും അന്വേഷണസംഘം വ്യക്തമാക്കുന്നു.
സ്വന്തം ചെലവിൽ സ്വർണം പൂശിനൽകുമെന്ന ഉറപ്പിന് വിരുദ്ധമായി വിവിധരിൽ നിന്ന് സ്വർണവും പണവും ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റിയതായും എസ്ഐടിക്ക് തെളിവുകൾ ലഭിച്ചെന്നാണ് വിവരം. സ്വർണപ്പാളികൾ നിയമവിരുദ്ധമായി പ്രദർശിപ്പിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ നിർണായകമായ കണ്ടെത്തലുകൾ പുറത്തുവരുന്നതിനിടെയാണ് ഒന്നാം പ്രതിക്ക് ബെംഗളൂരുവിൽ സ്വീകരണമൊരുക്കിയതും ശ്രദ്ധേയമാകുന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!