കാവി വേണ്ട, നീല തന്നെ മതി; ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന് ഹോക്കി ഇന്ത്യ
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി നിറം കാവിയാക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഹോക്കി ഇന്ത്യ പിന്മാറി. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് നിറം മാറ്റത്തില്‍ മയപ്പെടല്‍. 2026 ഏഷ്യന്‍ ഗെയിംസില്‍ ടീമിന്റെ പ്രാഥമിക ജേഴ്സി നീലയും, സെക്കന്‍ഡറി നിറം കാവിയുമായിരിക്കുമെന്ന് ഹോക്കി ഇന്ത്യ, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ അറിയിച്ചു.
ഓഗസ്റ്റില്‍ നടന്ന എഫ്ഐഎച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പ്രധാന ജേഴ്സിയുടെ നിറം കാവിയാക്കാന് ഹോക്കി ഇന്ത്യ തീരുമാനിച്ചത്. ഇത് രാജ്യവ്യാപകമായി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കാലങ്ങളായുള്ള നീല നിറം മാറ്റി കാവി നിറം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജേഴ്സിയിലും കാവി നിറത്തിന്റെ അതിപ്രസരം ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
നിറമാറ്റം വലിയ ചര്‍ച്ചയായതോടെ നീല നിറത്തിലുള്ള ടര്‍ഫുകളില്‍ കളിക്കുമ്പോള്‍ നീല ജേഴ്സി ധരിക്കുന്നത് കാഴ്ചശേഷിയെ ബാധിക്കുന്നുണ്ടെന്നും, കളിക്കാരുടെയും പരിശീലകരുടെയും സാങ്കേതിക നിര്‍ദേശപ്രകാരമാണ് മാറ്റമെന്നുമായിരുന്നു ഹോക്കി ഇന്ത്യ ഭരണസമിതിയുടെ വിശദീകരണം. മഞ്ഞ, ഓറഞ്ച് നിറങ്ങളാണ് കളിക്കാര്‍ നിര്‍ദേശിച്ചതെന്നും, ദേശീയ പതാകയിലെ പ്രധാന്യം കണക്കിലെടുത്ത് കാവി തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഹോക്കി ഇന്ത്യ വാദിച്ചു. എന്നാല്‍ വിമര്‍ശനം കടുത്തതോടെയാണ് സെക്കന്‍ഡറി നിറമായി കാവി ജേഴ്സിയെ മാറ്റേണ്ടി വന്നത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന