Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:17 PM IST
Life

ചൂരകളിൽ നിറയെ വിരകൾ, ഹൃദയവും വൃക്കയും ഒഴികെ ചൂര മീനുകളിൽ 96 ശതമാനത്തോളം വിരകളാണെന്ന് ​ഗവേഷക റിപ്പോർട്ട്

ന്യൂസ് ഡെസ്ക് 9 September 2026, 12:11 pm
SHARE

സീഫുഡ് പ്രേമികൾക്ക് ഏറെ പ്രിയമേറിയ മൽസ്യമാണ് ചൂര. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് ചൂര പ്രേമികളെ ആശങ്കയിലാഴ്ത്തുന്നതാണ്. കൊഴുപ്പുള്ളതും സ്വാദേറിയതുമായ ചൂര മീനുകളിൽ 96 ശതമാനത്തോളം വിരകളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. തെക്കൻ ബ്രസീൽ തീരത്ത് നിന്നും പിടിച്ച ‘സ്കിപ്​ജാക്’ ചൂരകളെ പരിശോധിച്ചു പഠിച്ചതിൽ നിന്നാണ് വ്യാപകമായി വിരകളുടെ സാന്നിധ്യം മൽസ്യത്തിൽ കണ്ടെത്തിയത്. ‘ഓഷ്യൻ ആൻഡ് കോസ്റ്റൽ റിസർച്ച്’ എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് പ്രകാരം, അടുത്തിടെ പിടിച്ചെടുത്ത ചൂര മീനുകളിൽ 96 ശതമാനത്തിലും വയറിന് ഹാനികരമായ വിരകളുടെ സാന്നിധ്യം കണ്ടെത്തി.

53 ചൂരകളെ പഠനവിധേയമാക്കിയതിൽ നിന്ന് 1,600 വിരകളെയാണ് കണ്ടെത്തിയത്. ചൂരയുടെ കിഡ്നിയും ഹൃദയവും ഒഴികെയുള്ള എല്ലാ ഭാഗങ്ങളിൽ നിന്നും വിരകളെ കണ്ടെത്തിയെന്നും ഗവേഷകർ പറയുന്നു.

ചൂരമീനിലെ വിരകളെ സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച സയൻസ് അലർട്ട് മാ​ഗസീൻ സീഫുഡ് പ്രേമികളെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ചൂര മീനുകളിൽ ഇത്തരത്തിലുള്ള പരാദ ജീവികളുടെ സാന്നിധ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തിയതോടെ നന്നായി പാകം ചെയ്ത മീനുകളിൽ ഇത് പ്രശ്നമാകില്ലെന്ന ആശ്വാസവും ​ഗവേഷക ലോകം നൽകുന്നുണ്ട്. മൽസ്യത്തിൽ വിരകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതിൽ ഇത്ര ആശങ്കപ്പെടാനില്ലെന്നും ആരോഗ്യകരമായ പരിസ്ഥിതിയിൽ അവ വളർന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും യൂണിേവഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഗവേഷകയായ ചെൽസാ വുഡ് അഭിപ്രായപ്പെട്ടു.മനുഷ്യർ ഭക്ഷണത്തിനുപയോഗിക്കുന്ന ചൂരമീനിന്റെ മാംസഭാഗം മുഴുവനും പരന്ന വിരകളും ഉരുളൻ വിരകളും കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന റിപ്പോർട്ടിൽ പാകം ചെയ്യുമ്പോൾ ഇവയിൽ ഭൂരിഭാഗവും നശിച്ചു പോകുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എന്നിരുന്നാലും ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണിതെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ പരിശോധനയും സംസ്കരണവും ചൂരയുടെ കാര്യത്തിൽ ആവശ്യമാണെന്നും ഗവേഷകർ കുറിച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →