തിരുവനന്തപുരത്ത് സിപിഐഎം പ്രവർത്തകർ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. വധശ്രമത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് ഇഡി വ്യക്തമാക്കി. റെയ്ഡിനിടെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണം കള്ളപ്പണക്കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്നാണ് ഇഡിയുടെ ആരോപണം.
കേസിൽ സിപിഐഎം നേതാക്കൾക്കെതിരെയും അന്വേഷണം ഉണ്ടാകും. എല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത് സംശയകരമാണെന്നും ഇഡി വിലയിരുത്തുന്നു. വധശ്രമക്കേസിൽ പി.എം.എൽ.എ ചുമത്തുന്നത് സംസ്ഥാനത്ത് ഇതാദ്യമാണെന്നും ഇഡി വ്യക്തമാക്കി. നേരത്തെ പൊലീസ് അന്വേഷണത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്ന ഇഡി, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം.
അതേസമയം, സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഇഡി നിർദേശത്തിൽ സർക്കാർ തീരുമാനം വൈകിയേക്കും. വിശദമായ നിയമോപദേശം തേടിയ ശേഷം മാത്രം തീരുമാനമെടുക്കാനാണ് സർക്കാർ ആലോചന. തിടുക്കത്തിൽ തീരുമാനമെടുത്തെന്ന ആരോപണം ഒഴിവാക്കുന്നതിനൊപ്പം നിയമപരമായ നടപടിക്രമങ്ങളും കൃത്യമായി പാലിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്.
അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഏറെ വൈകിക്കാനാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ നിയമപരവും രാഷ്ട്രീയവുമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും ചർച്ചയായേക്കും. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!