‘ഇഡിയുടെ അന്വേഷണത്തിൽ പേടിച്ചു പോയിയെന്ന് ആരും കരുതണ്ട, ഒരു തെറ്റും ചെയ്തിട്ടില്ല’; മുഹമ്മദ് റിയാസ്
സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണങ്ങളെയോ റെയ്ഡുകളെയോ ഭയന്ന് ഒളിച്ചോടില്ലെന്ന് സിപിഐഎം നേതാവും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ഇഡിയുടെ അന്വേഷണത്തിൽ പേടിച്ചുപോയെന്ന് ആരും കരുതേണ്ടെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് അന്വേഷണവും നടക്കട്ടെയെന്നും അതിനെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘തിരക്കഥ നന്നായി, രാഷ്ട്രീയ ഉദ്ദേശ്യവും നേരത്തെ പറഞ്ഞതാണ്’ എന്നായിരുന്നു റിയാസിന്റെ പ്രതികരണം. ജീവിച്ചിരിക്കുന്ന മനുഷ്യന്റെ പച്ചയിറച്ചി കടിച്ചുതിന്ന് രസിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നതെന്നും, അത് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിക്കണമെന്നത് യുഡിഎഫ് സർക്കാർ തീരുമാനിക്കട്ടെയെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഭയപ്പെടേണ്ടതില്ലെന്നും നിരപരാധിത്വം പൂർണമായും തെളിയിക്കാനാകുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും റിയാസ് പറഞ്ഞു. മാസപ്പടി കേസിൽ ഇഡി അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!