Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:06 PM IST
Kerala

‘യുവതിയുമായി രണ്ട് മാസത്തെ ബന്ധം മാത്രം’; അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

ന്യൂസ് ഡെസ്ക് 8 September 2026, 5:44 pm
SHARE

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശിയായ പ്രാവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പാലക്കാട്ടുനിന്ന് പശ്ചിമബംഗാളിലെത്തിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാൽ കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും കഴിഞ്ഞ രണ്ട് മാസമായി മാത്രമാണ് യുവതിയുമായി പരിചയമുണ്ടായിരുന്നതെന്നും പ്രതി മൊഴി നൽകിയതായി പൊലീസ് പറയുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

കഴിഞ്ഞ രണ്ട് മാസമായി പ്രതിയും യുവതിയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഭവാനിപ്പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയിൽവച്ചുതന്നെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുപ്പതുകാരിയായ യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. കുഞ്ഞിന്റെ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം, സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →