Friday, 11 September 2026
‘Honest storytelling is a powerful means of change
06:19:18 PM IST
Cricket

സഞ്ജു ഡാ!!; 1000 വിദ്യാർത്ഥികൾക്ക് യുപിഎസ് സി പഠനത്തിന് സ്കോളർഷിപ്പ് വാ​ഗ്ദാനം ചെയ്ത് സഞ്ജു

SHARE

1000 വിദ്യാർഥികൾക്ക് യുപിഎസ്‌സി പരിശീലനത്തിനായി സ്കോളർഷിപ്പ് വാഗ്ദാനം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലീഡ് ഐഎഎസ് അക്കാദമിയുമായി ചേർന്ന് സഞ്ജു സാംസൺ ഫൗണ്ടേഷനാണു പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ സിവിൽ സർവീസ് സ്വപ്നങ്ങൾക്കു പിന്തുണ നൽകുകയാണു പദ്ധതിയുടെ ലക്ഷ്യം. സഞ്ജുവിന്റെ ജന്മനാടായ വിഴിഞ്ഞത്തുനിന്നുള്ള വിദ്യാർഥികൾക്ക് പദ്ധതിയിൽ പ്രത്യേക പരിഗണന ലഭിക്കും.

ഇടവേളയ്ക്കു ശേഷം ട്വന്റി20 ക്രിക്കറ്റിലേക്ക് സഞ്ജു സാംസൺ തിരിച്ചെത്തുകയാണ്. അഫ്ഗാനിസ്ഥാനെതിരായ മൂന്നു മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവുണ്ട്. അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയുമാണ് സഞ്ജു സാംസണു പുറമേ ടീമിലെ ഓപ്പണർമാർ. സിംബാബ്‍വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജുവിന് ഈ പരമ്പരയിൽ ഓപ്പണിങ് റോളിൽ തന്നെ അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

വിക്കറ്റ് കീപ്പറായി സഞ്ജുവിനൊപ്പം ഇഷാൻ കിഷനും ടീമിലുണ്ട്. സെപ്റ്റംബർ‍ 13,15,17 തീയതികളിലാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾ. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും സഞ്ജു സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →